പുതുക്കിയ വൈദ്യുതി നിരക്ക് വര്‍ദ്ധന നാളെ

തിരു: റെഗുലേറ്ററി കമ്മീഷന്‍ പുതിയ വൈദ്യുതി നിരക്ക് നാളെ പ്രഖ്യാപിച്ചേക്കും. വീടുകള്‍ക്ക് 12 ശതമാനവും വ്യവസായങ്ങള്‍ക്ക് 9 ശതമാനവുമാണ് നിരക്ക് വര്‍ദ്ധിപ്പിച്ചത്. 20 പൈസ മുതല്‍ 70 പൈസ വരെയാണ് ഓരോ യൂണിറ്റിന്‍മേലും കൂട്ടുക.

40 യൂണിറ്റ് വരെയുള്ള വൈദ്യുതിക്ക് നിരക്ക് വര്‍ദ്ധനയുണ്ടാവില്ല. എന്നാല്‍ മാസം 300 യൂണിറ്റിന് മുകളില്‍ ഉപയോഗിച്ച എല്ലാ യൂണിറ്റിനും അവസാന സ്ലാബിന്റെ വില നല്‍കേണ്ടി വരും എന്നു മാത്രമല്ല ഇവര്‍ക്ക് സ്ലാബ് സമ്പ്രദായത്തിന്റെ സൗജന്യം ലഭിക്കുകയുമില്ല.

ഈ ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടാമത്തെ നിരക്ക് വര്‍ദ്ധനയാണ് ഇത്. നേരത്തെ കഴിഞ്ഞ ജൂലൈ മാസത്തില്‍ നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു.

 

Share news
error: Content is protected !!
Scroll to Top