പീഡനത്തെ കുറിച്ച് ചോദ്യം; സുരാജ് വെഞ്ഞാറമൂട് പൊട്ടിക്കരഞ്ഞു

കൊച്ചി:പ്രശസ്ത സിനിമ താരം സുരാജ്  വെഞ്ഞാറമൂട് ടെലിവിഷന്‍ ഷോയിലെ അഭിമുഖത്തിനിടയില്‍ പൊട്ടിക്കരഞ്ഞു. പറവൂര്‍ പീഡനക്കേസിനെ കുറിച്ചുള്ള ചോദ്യങ്ങളാണ് ഈ ഹാസ്യതാരത്തെ കരയിച്ചത്. മനോരമ ന്യൂസിന്റെ നേരെ ചൊവ്വെ പരിപാടിക്കിടെ അവതാരകനായ ജോണി ലൂക്കോസിന്റെ ചോദ്യത്തിന് മറുപടിയായി ഇത്തരം കേസില്‍ തന്നെ സംശയിച്ച് കരയിക്കരുതെന്ന് അപേക്ഷിക്കുകയായിരുന്നു.

പറവൂര്‍ പീഡനവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തകള്‍ തന്നെ ഏറെ വേദനിപ്പിച്ചെന്നും താന്‍ ഇതുവരെ ആരെയും അറിഞ്ഞുകൊണ്ട് വേദനിപ്പിച്ചിട്ടില്ലെന്നും സംശയിച്ച് എന്നെ നിങ്ങള്‍ കരയിപ്പിക്കരുതെന്നും സുരാജ് പറഞ്ഞു. ആരോപണങ്ങള്‍ ഉണ്ടായപ്പോള്‍ തന്നെ ഏറ്റവു കൂടുതല്‍ പിന്തുണച്ചത് ഭാര്യയാണെന്നും സുരാജ് വ്യക്തമാക്കി.

ഈ വാര്‍ത്തയെ കുറിച്ച് സുരാജ് വളരെ ദീര്‍ഘമായി തന്നെ ഈ അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. താന്‍ ആദ്യമായി ഈ വാര്‍ത്ത കാണുന്നത് ഒരു സായാഹ്ന പത്രത്തില്‍ നിന്നാണെന്നും അതില്‍ 57ാം പ്രതിയാണ് താനെന്നും വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ ഈ കേസന്വേഷിക്കുന്ന ഉദ്യോദസ്ഥനോട് ചോദിച്ചപ്പോള്‍ ഈ കേസില്‍ 37 പ്രതികള്‍ മാത്രമാണ് ഉള്ളതെന്ന് അദേഹം പറഞ്ഞു. പിന്നെ താനെങ്ങനെ 57ാം പ്രതിയാകുമെന്നാണ് അദ്ദേഹം ചോദിച്ചത്.

എന്നാല്‍ പത്രവാര്‍ത്തയെ കുറിച്ച് പത്രാധിപരെ വിളിച്ചപ്പോള്‍ പത്രധര്‍മ്മം താന്‍ എന്നെ പഠിപ്പിക്കേണ്ടന്ന മറുപടിയാണ് ലഭിച്ചതെന്നും സുരാജ് പറഞ്ഞു. ഈ വാര്‍ത്ത കേട്ടപ്പോള്‍ തന്റെ ജ്യേഷ്ഠന്‍ ആത്മഹത്യാ ഭീഷണിവരെ മുഴക്കിയെന്നും സുരാജ് പറഞ്ഞു.

Share news
error: Content is protected !!
Scroll to Top