Section

malabari-logo-mobile

പി ജയരാജന്‍ ആശുപത്രിയില്‍ ; പ്രതിഷേധം അക്രമത്തിലേക്ക്

HIGHLIGHTS : കണ്ണൂര്‍ : ഇന്ന് അറസ്റ്റ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയ്‌ലിലടക്കപ്പെട്ട സിപിഐഎം ജില്ലാ സെക്രട്ടറി പി ജയരാജനെ ജയി്‌ലിലെ ആശുപത്രിയില്‍

കണ്ണൂരില്‍ സിആര്‍പിഎഫിനെ ഇറക്കാന്‍ നീക്കം.

കണ്ണൂര്‍ : ഇന്ന് അറസ്റ്റ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയ്‌ലിലടക്കപ്പെട്ട സിപിഐഎം ജില്ലാ സെക്രട്ടറി പി ജയരാജനെ ജയി്‌ലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയസംബന്ധമുള്ള രോഗങ്ങളുള്ള ആളാണ് ജയരാജന്‍.

ജയരാജന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തൊട്ടുക്കും വ്യാപകമായ പ്രതിഷേധമാണ് സിപിഎം നടത്തുന്നത്. പലയിടങ്ങളിലും പ്രതിഷേധം അക്രമാസക്തമായി. തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് ഉപരോധിച്ചു.

sameeksha-malabarinews

വൈകുന്നേരം നാല് മണിയോടെ നടന്ന എസ്.പി ഓഫീസ് മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകര്‍ കലക്ടേറ്റ് വളപ്പിനുള്ളിലേക്ക് കല്ലേറ് നടത്തി. പോലീസ് ഗ്രനേഡും പ്രയോഗിച്ചു. സി.പി.എം. നേതാവ് എന്‍.ചന്ദ്രന് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു.

നീലേശ്വരത്തും പ്രതിഷേധപ്രകടനം നടന്നു. പോലീസ് രണ്ട് തവണ ഗ്രനേഡ് പ്രയോഗിച്ചു.

പോലീസിന്റെ ലാത്തിയടിയേറ്റ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കണ്ണൂര്‍ ഏരിയസെക്രട്ടറിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയ സിപിഎം നേതാക്കളായ എംവി ജയരാജന്‍, ജെയിംസ് മാത്യു എംഎല്‍എ എന്നിവരോടൊപ്പം സ്റ്റേഷന്‍ കോമ്പോണ്ടിനകത്തേക്ക് കയറിയ മാധ്യമപ്രവര്‍ത്തകരെ പോലീസ് കയ്യേറ്റം ചെയ്തു. ഇതില്‍ പ്രതിഷേധിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കും ലാത്തിയടിയേറ്റു.

കണ്ണൂര്‍ ജില്ലയില്‍ പലയിടങ്ങളിലും പോലീസ് സ്‌റ്റേഷനുകള്‍ക്ക് നേരെ കല്ലേറുണ്ടായി. ആലക്കോട് പോലീസ്‌റ്റേഷനു നേരെയുണ്ടായ ആക്രമണത്തില്‍ സിഐയ്ക്കും എസ്‌ഐയ്ക്കുമടക്കം ഏഴുപേര്‍ക്ക് പരിക്കേറ്റു.കണ്ണൂരില്‍ ഇന്നും നാളെയുമായി പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് സിപിഐ(എം) നേതാക്കള്‍ വ്യക്തമാക്കി

കണ്ണൂരില്‍ സ്ഥിതി നിയന്ത്രണാതീതമാണെന്നും അടിയന്തിരമായി സിആര്‍പിഎഫിനെ കണ്ണൂരിലേക്കയക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!