Section

malabari-logo-mobile

പിഞ്ചുബാലികയെ പീഡിപ്പിച്ച സംഭവം; 20 പേര്‍ കസ്റ്റഡിയില്‍

HIGHLIGHTS : തിരൂര്‍:

തിരൂര്‍: തൃക്കണ്ടിയൂരില്‍ മൂന്ന് വയസ്സുകാരിയായ ബാലികയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഉത്തരമേഖല എഡിജിപി ശങ്കര്‍ റെഡ്ഡി, ഐ ജി ഗോപിനാഥ് എന്നിവര്‍ സംഭവ സ്ഥലത്തെത്തി കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്തി. തിരൂര്‍ ഡിവൈഎസ്പി സെയ്തലവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം തിരൂരിലും പരിസര പ്രദേശങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

ഇന്നലെയും ഇന്നുമായി ഇരുപതോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. ഇവരില്‍ 18 പേര്‍ നാടോടികള്‍ തന്നെയാണ്.

sameeksha-malabarinews

സംഭവം നടക്കുന്നതിന് രണ്ടുദിവസം മുമ്പ് കുട്ടിയുടെ അമ്മയെ ആക്രമിക്കാന്‍ തുനിഞ്ഞ ഒരാളെപ്പറ്റിയും പോലീസ് അന്വേഷിക്കുന്നുണ്ട്.

തിരൂര്‍ ആശുപത്രി പരിസരത്ത്് രോഗികളെ സഹായിക്കാന്‍ എന്ന പേരുപറഞ്ഞ് രാത്രിയില്‍ സ്ഥിരമായി ചിലര്‍ ഇവിടെ കറങ്ങി നടക്കാറുണ്ടെന്നും നാട്ടുകാര്‍ പരാതിപ്പെട്ടിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് തൊട്ടടുത്ത സ്ഥലമായ താനൂരില്‍ നടോടി സംഘത്തോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ കാണാതാവുകയും പിന്നീട് തൊട്ടടുത്ത പറമ്പില്‍ നിന്ന് തിരികെ കിട്ടിയ സംഭവവും ഉണ്ടായിട്ടുണ്ട്.

തിരൂരില്‍ പീഡിപ്പിക്കപ്പെട്ട പിഞ്ചു ബാലികയ്ക്ക് 2 ശസ്ത്രക്രിയകള്‍ നടത്തി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!