പിഎസ്എംഒ കോളേജ് പൂര്‍വ വിദ്യാര്‍ത്ഥിസംഗമം ആഗസ്ത് 18 ന്

തിരൂരങ്ങാടി: തിരൂരങ്ങാടി പിഎസ്എംഒ കോളേജിലെ 1962 മുതലുള്ള ബാച്ചുകളുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും സംഗമം പിഎസ്എംഒ കോളേജ് മേറ്റ്‌സ് മീറ്റ് 2013 ആഗസ്ത് 18 ന് കോളേജില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

രാവിലെ ഒമ്പതിന് കോളേജിലെ ആദ്യ വിദ്യാര്‍ത്ഥി കൊണ്ടോട്ടി കരിയാങ്കല്ല് സ്വദേശി ഉണ്ണിക്കമ്മന്‍ ആദ്യ പതാക ഉയര്‍ത്തും. തുടര്‍ന്ന് വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച 100 വിദ്യാര്‍ത്ഥികളും പതാക ഉയര്‍ത്തും. തുടര്‍ന്ന് ക്ലാസ്‌മേറ്റ്‌സുകളുടെ സംഗമവും ബാച്ച് മേറ്റ്‌സുകളുടെ സംഗമവും നടക്കും.

സ്വാഗതസംഘം ഓഫീസ് 24 ന് എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. കോളേജ് മാനേജര്‍ എംകെ ബാവ, പ്രിന്‍സിപ്പല്‍ പ്രൊഫ. എം ഹാറൂണ്‍, അലുമ്‌നി അസോസിയേഷന്‍ പ്രസിഡന്റ് പ്രെഫ. എം അബ്ദുല്‍ അസീസ്, ജനറല്‍ കണ്‍വീനര്‍ അബ്ദു റഹ്മാന്‍ ഇടക്കുനി, ഹനീഫ ഒതുക്കുങ്ങല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top