പാപ്പാന്‍മാരുടെ ക്രൂര പീഡിനത്തിനിരയായ അര്‍ജുന്‍ വിടചൊല്ലി

ഗുരുവായൂര്‍ :പാപ്പാന്‍മാരുടെ മര്‍ദ്ദനത്തിന് ഇരയായ ആന ചരിഞ്ഞു. ഗുരുവായൂര്‍ ആനക്കോട്ടയിലെ അര്‍ജുന്‍ എന്ന കൊമ്പനാണ് മരിച്ചത്. മദപ്പാട് കഴിഞ്ഞ് അഴിക്കുമ്പോള്‍ പാപ്പാന്‍മാര്‍ അര്‍ജുനെ ക്രൂരമായി മര്‍ദ്ദിച്ചതായാണ് റിപ്പോര്‍ട്ട്.

വ്യവസായി ഗോപു നന്ദിലത്ത് നടക്കിരുത്തിയ ആനയാണ് അര്‍ജുന്‍. ക്രൂരമായി മര്‍ദ്ദനമേറ്റ അര്‍ജുന്‍ മൂന്നാഴ്ചയോളമായി ചികിത്സയിലാണ്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ആന ചരിഞ്ഞത്.

Share news
error: Content is protected !!
Scroll to Top