പാകിസ്ഥാനില്‍ 5 അധ്യാപകരെ വെടിവെച്ചുകൊന്നു.

ഇസ്ലാമാബാദ്: വിദ്യഭ്യാസ രംഗത്ത് സന്നദ്ധസേവനം ചെയ്യുന്ന സംഘടനയില്‍പ്പെട്ട ഏഴുപേരെ വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ തീവ്രവാദികള്‍ വെടിവെച്ചുകൊന്നു. കൊല്ലപ്പെട്ടവരില്‍ അഞ്ച് അധ്യാപകരടക്കം ആറ് സ്ത്രീകളുമുണ്ട്.

ഖൈബര്‍ പക്തുന്‍ക്വാ പ്രവിശ്യയിലെ സ്വാബി ജില്ലയില്‍ ഉള്‍പ്രദേശമായ ഷെര്‍ അഫ്‌സല്‍ ബന്ദായില്‍ വെച്ചാണ് ചൊവ്വാഴ്ച വിദ്യഭ്യാസ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടത്. ഉജാല(പ്രകാശം)എന്ന സംഘടനയില്‍പ്പെട്ട ഇവര്‍ ഒരു കമ്യൂണിറ്റി സെന്ററില്‍ നിന്ന് മടങ്ങുകയായിരുന്നു. രണ്ട് ബൈക്കിലെത്തിയ നാല് അക്രമികള്‍ ഇവരുടെ കാറിന് നേര്‍ക്ക് വെടിവെയ്ക്കുകയായിരുന്നു. കൊല്ലപ്പെട്ടവരെല്ലാവരും പാക്കിസ്ഥാന്‍ പൗരന്‍മാരാണ്.

പാക്കിസ്ഥാനിലെ സ്ത്രീകളുടെ വിദ്യഭ്യാസത്തിനായി ശബ്ദമുയര്‍ത്തിയ മലാല യൂസഫായി എന്ന പെണ്‍കുട്ടിക്ക് നേരെയുണ്ടായ വധശ്രമം ലോകമെങ്ങും പ്രതിഷേധമുയര്‍ത്തിയിരുന്നു. കൂടാതെ അടുത്തിടെ പോളിയോ പ്രതിരോധ മരുന്ന് നല്‍കുന്ന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ഒമ്പതുപേരെ അടുത്തിടെ പാകിസ്ഥാനില്‍ ഭീകരര്‍ കൊന്നിരുന്നു.

Share news
error: Content is protected !!
Scroll to Top