Section

malabari-logo-mobile

പാകിസ്താന്‍ പൊതുതെരഞ്ഞെടുപ്പ്;ഷെരീഫും ഇമ്രാന്‍ഖാനും വിജയിച്ചു.

HIGHLIGHTS : ഇസ്ലാമാബാദ്: വോട്ടെണ്ണല്‍ പുരോഗമിക്കവെ പാകിസ്താനില്‍

ഇസ്ലാമാബാദ്: വോട്ടെണ്ണല്‍ പുരോഗമിക്കവെ പാകിസ്താനില്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാകിസ്താന്‍ മുസ്ലിംലീഗ്(എന്‍) മുന്നിട്ട് നില്‍കുന്നതായാണ് ആദ്യ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ ലഭിക്കുന്ന വിവരം.

പഞ്ചാബിലെ സര്‍ഗോദ മണ്ഡലത്തില്‍ നിന്ന് ഷെരീഫും പെഷവാറില്‍ നിന്ന് ഇമ്രാന്‍ഖാനും തിരഞ്ഞെടുക്കപ്പെട്ടു. ശനിയാഴ്ച വൈകീട്ട് പോളിങ് അവസാനിച്ച ഉടന്‍തന്നെ വോട്ടെണ്ണല്‍ തുടങ്ങിയിരുന്നു.

sameeksha-malabarinews

110 സീറ്റുകളില്‍ പാകിസ്താന്‍ മുസ്ലിംഗ്(എന്‍) മുന്നിട്ട് നില്‍കുന്നത്. തെഹ്‌രിക്-ഇ-ഇന്‍ സാഫ് 22 സീറ്റുകളിലും പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി 31 സീറ്റുകളിലും മുന്നേറുന്നു.

40 പോളിങ് സ്‌റ്റേഷനുകളില്‍ വീണ്ടും വോട്ടെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിട്ടുണ്ട്.

ദേശീയ അസംബ്ലിയിലെ 272 സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പിനിടെയുണ്ടായ വിവധ ആക്രമണങ്ങളില്‍ 17 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആക്രമണ ഭീഷണികള്‍ നിലനിന്ന പശ്ചാത്തലത്തിലും 50-60 ശതമാനത്തോളം പേര്‍ വോട്ടുരേഖപ്പെടുത്തിയതായാണ് പ്രാഥമിക കണക്ക്.

കറാച്ചിയില്‍ അവാമി നാഷണല്‍ പാര്‍ട്ടിയുടെ ഓഫീസിനുനേരെയുണ്ടായ ബോംബാക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. 40 പേര്‍ക്ക് പരിക്കേറ്റു. ബലൂചിസ്താനിലുണ്ടായ വെടിവെപ്പില്‍ 4 പേര്‍ കൊല്ലപ്പെട്ടു.

തീവ്രവാദികളുടെ കടന്നുകയറ്റം തടയുന്നതിനായി വോട്ടെടുപ്പ് തടയുന്നതിനായി മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ അഫ്ഗാനിസ്താന്‍, ഇറാന്‍ അതിര്‍ത്തികള്‍ പാക് സര്‍ക്കാര്‍ അടച്ചിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!