തലശേരി : വാഹനാപകടത്തില്‍ പരിക്കേറ്റ ആശപത്രിയില്‍ പ്രവേശിപ്പിച്ച സ്ത്രീയുടെ ശരീരത്തില്‍ നിന്ന് അരലക്ഷം രൂപ കണ്ടെടുത്തു. മലയാളിയല്ലാത്ത സ്ത്രീയെ കൈതേരി പാലത്തിനടുത്ത് വെച്ച് ശനിയാഴ്ചയാണ് പരിക്കേറ്റത്. കടുത്ത വേദനയായിട്ടും ശരീരത്തില്‍ തൊടാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ നിര്‍ബന്ധപൂര്‍വം പരിശോധിച്ചപ്പോഴാണ് തൂണിയില്‍ കെട്ടി അരയില്‍ സൂക്ഷിച്ച നിലയില്‍ പണം കണ്ടെത്തിയത്.
ആറു പാവാടകള്‍ ധരിച്ചിരുന്ന ഇവര്‍ ചെറിയ തുണികെട്ടുകളിലാക്കിയാണ് പണം സൂക്ഷിച്ചിരുന്നത്.
ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണിപ്പോള്‍. ഇവരുടെ കയ്യില്‍ നിന്നും കണ്ടെടുത്ത അരലക്ഷം രൂപ തലശേരി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.




