പരപ്പനങ്ങാടിയില്‍ ലീഗ് സിപിഐഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; എസ്‌ഐക്ക് പരിക്ക്

പരപ്പനങ്ങാടി : പാലത്തിങ്ങലില്‍ ഹര്‍ത്താല്‍ അനുകൂലികളും മുസ്ലിംലീഗ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ പരപ്പനങ്ങാടി എസ്‌ഐ മോഹനന് പരിക്കേറ്റു.

വാഹനങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം പിന്നീട് കൂട്ടത്തല്ലില്‍ കലാശിച്ചത്. മുസ്ലീംലീഗിന്റേയും സിപിഐഎമ്മിന്റെയും പ്രചരണ ബോര്‍ഡുകളും തകര്‍ത്തിട്ടുണ്ട്. ഇരുകൂട്ടരുടേയും പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ ആക്രമണ മുണ്ടായി.

സംഘര്‍ഷത്തിനിടെ സോഡാകുപ്പിയുമായുള്ള ഏറേറ്റാണ് പരപ്പനങ്ങാടി എസ്‌ഐ മോഹനന് പരിക്കേറ്റത്. സംഘര്‍ഷത്തില്‍ മറ്റൊരു പോലീസുകാരനും പരിക്കേറ്റിട്ടുണ്ട്. എസ്‌ഐ മോഹനനെ പരപ്പനങ്ങാടി താലൂക്കാശുപത്രിയിലും പോലീസുകാരനെ തിരൂരങ്ങാടി താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top