പരപ്പനങ്ങാടിയില്‍ മണല്‍മാഫിയയുടെ വാഹനം പോലീസുകാരനുനേരെ ഓടിച്ചു കയറ്റി

പരപ്പനങ്ങാടി: കൈ കാണിച്ച പോലീസുകാരനെ തട്ടിയിട്ട് വാഹനവുമായി കടന്നുകളയാനുള്ള മണല്‍മാഫിയയുടെ ശ്രമം പോലീസ് തടഞ്ഞു. എന്നാല്‍ വാഹനം ഓടിച്ചിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു.

ഇന്നു രാവിലെ പരപ്പനങ്ങാടിയില്‍ അനധികൃത മണലുമായി പോവുകയായിരുന്ന ആപ്പ ഗുഡ്‌സ് ഓട്ടോയാണ് കസ്റ്റഡിയിലെടുത്തത്. മണല്‍ കടത്ത് വണ്ടിക്ക് കൈകാണിച്ച പരപ്പനങ്ങാടി സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ രമേശനെയാണ് വണ്ടിയിടിച്ചിട്ടത്.

മണല്‍ വണ്ടിയിലെ ഡ്രൈവറായ ആനങ്ങാടി സ്വദേശി അന്‍വര്‍ സാദത്ത് വാഹനവുമായി കടന്നുകളയാന്‍ ശ്രമിച്ചെങ്കിലും പോലീസ് വാഹനം പിടികൂടി. പക്ഷേ ഇയാള്‍ ഓടി രക്ഷപ്പെട്ടു.

Share news
error: Content is protected !!
Scroll to Top