Section

malabari-logo-mobile

പഠനത്തോടൊപ്പം ജോലിയും: അസാപ് റിക്രൂട്ട്‌മെന്റ് 14 മുതല്‍ മലപ്പുറത്ത്

HIGHLIGHTS : മലപ്പുറം

മലപ്പുറം : ഹയര്‍ സെക്കന്‍ഡറി – കോളെജ് വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം ജോലിയും ഉറപ്പാക്കുന്നതിനായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന അഡീഷനല്‍ സ്‌കില്‍ അക്വിസിഷന്‍ (അസാപ്) പദ്ധതിയുടെ ഭാഗമായി കാംപസ് റിക്രൂട്ട്‌മെന്റ് നടത്തുന്നു.

ബോധവത്കരണ സന്ദേശവുമായി ഫെബ്രുവരി 14ന് ജില്ലയിലെത്തുന്ന വാഹന പ്രചാരണ ജാഥയ്ക്ക് രാവിലെ 11ന് കൊണ്ടോട്ടി ഇ.എം.ഇ.എ കോളെജില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് ഉച്ചയ്ക്ക് ഒന്നിന് അരീക്കോട് സുല്ലമുസ്സലാം കോളെജിലും വൈകീട്ട് മൂന്നിന് മഞ്ചേരി യൂനിറ്റി വിമന്‍സ് കോളെജിലും വാഹനമെത്തും. ജില്ലയിലെ കോളെജുകളില്‍ ഒരാഴ്ച ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.

sameeksha-malabarinews

സ്‌കില്‍ ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവുമാരെ തെരഞ്ഞെടുക്കുന്നതിനായി ഓരോ കോളെജിലും റിക്രൂട്ട്‌മെന്റ് കഫേ സജ്ജീകരിക്കും. ഇന്റര്‍വ്യൂ, ഗ്രൂപ്പ് ഡിസ്‌കഷന്‍ എന്നിവ നടത്തി വിദ്യാര്‍ഥികളെ തെരഞ്ഞെടുപ്പിന് സജ്ജരാക്കും. മൂന്നാം ദിവസം റിക്രൂട്ടമെന്റ് സംഘം കോളെജിലെത്തി റിക്രൂട്ട്‌മെന്റ് നടത്തും. കാംപസുകളിലെ നാഷനല്‍ സര്‍വീസ് സ്‌കീമുകളുമായി സഹകരിച്ചാണ് പരിപാടി. റിക്രൂട്ട്‌മെന്റ് നടപടികളുടെ ചുമതല സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ റീസ്ട്രക്ക്ചറിങ് ആന്‍ഡ് ഇന്റേണല്‍ ഓഡിറ്റ് ബോര്‍ഡ് (റിയാബ്) നാണ്.

തെരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മൂന്നാഴ്ചത്തെ റസിഡന്‍ഷല്‍ പരിശീലനം നല്‍കും. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിലും ഐ.റ്റിയിലുമാണ് പരിശീലനം നല്‍കുക. പരിശീലനം പൂര്‍ത്തിയാക്കിയവരില്‍ നിന്നും തെരഞ്ഞെടുക്കന്ന സ്‌കില്‍ ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവുകള്‍ അധ്യായന ദിവസങ്ങളില്‍ ക്ലാസുകള്‍ക്ക് മുമ്പോ ശേഷമോ മറ്റ് വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുക്കും. അവധി ദിവസങ്ങളില്‍ കൂടുതല്‍ ക്ലാസുകളുണ്ടാവും. ഒരു മണിക്കൂറിന് അഞ്ഞൂറ് രൂപ നിരക്കില്‍ മാസത്തിലൊരിക്കല്‍ ശമ്പളം നല്‍കും. അസാപ് പരിശീലനത്തിന് തടസ്സമാകതെ സ്ഥിര ജോലി സ്വീകരിക്കുന്നതിന് സ്‌കില്‍ ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവിന് കഴിയും. താമസസ്ഥലത്തിനടുത്തുള്ള വിദ്യാലയത്തിലായിരിക്കും നിയമനം നല്‍കുക.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!