വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു.

വള്ളിക്കുന്ന് : വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് വി. ജമീല രാജിവെച്ചു. ഭരണകക്ഷിയായ മുസ്ലിംലീഗിലെ രൂക്ഷമായ അഭിപ്രായ വ്യത്യാസമാണ് പ്രസിഡന്റിന്റെ രാജിയില്‍ കലാശിച്ചത്. ലീഗ് ജില്ലാ നേതൃത്വം ഇടപെട്ടാണ് രാജിക്ക് വഴങ്ങാതിരുന്ന പ്രസിഡന്റിനെ രാജിവെപ്പിച്ചത്.

വ്യാഴാഴ്ച പഞ്ചായത്ത് സക്രട്ടറി രാമചന്ദ്രനാണ് രാജി സമര്‍പ്പിച്ചത്. ഇതോടെ യുഡിഎഫില്‍ അടുത്ത പ്രസിഡന്റിനുള്ള തര്‍ക്കവും തുടങ്ങി. ലീഗ് വിമതയായി ജയിച്ച ഹൈയറുന്നീസയെയാണ്് മുസ്ലിംലീഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് തീരുമാനിച്ചിരിക്കുന്നത്.

എന്നാല്‍ കോണ്‍ഗ്രസും പ്രസിഡന്റ് സ്ഥാനത്തിനായി അവകാശമുന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top