Section

malabari-logo-mobile

പക്ഷിപ്പനിക്കുപിന്നാലെ മങ്കിപ്പനിയും.

HIGHLIGHTS : ബത്തേരി: പക്ഷിപ്പനിയുടെ ഭീതി വിട്ടുമാറുന്നതിനു മുമ്പേ കേരളം മങ്കിപ്പനിയിലേക്ക്.

ബത്തേരി: പക്ഷിപ്പനിയുടെ ഭീതി വിട്ടുമാറുന്നതിനു മുമ്പേ കേരളം മങ്കിപ്പനിയിലേക്ക്. കേരള കര്‍ണാടക അതിര്‍ത്ഥിയിലെ ബന്ദിപ്പൂര്‍ വനത്തിലാണ് മങ്കിപ്പനി പടര്‍ന്നു പിടിച്ചിരിക്കുന്നത്. ഇവിടെ മങ്കിപ്പനി ബാധിച്ച് പതിനഞ്ചോളം കുരങ്ങുകള്‍ ചത്തതായി കര്‍ണാടക വനംവകുപ്പ് സ്ഥിതീകരിച്ചു കഴിഞ്ഞു.

ഈ രോഗം മനുഷ്യനിലേക്ക് പകരാന്‍ ഇടയുള്ളതിനാല്‍ മുന്‍കരുതലെടുക്കാന്‍ ആരോഗ്യവകുപ്പ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. വിട്ടുമാറാത്ത പനി, ക്ഷീണം, എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ ചികിത്സതേടാനും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

sameeksha-malabarinews

അതെസമയം കുരങ്ങ്, ഇഴജന്തുക്കള്‍ , കന്നുകാലികള്‍, എലി എന്നിവയിലാണ് ഈ രോഗം പ്രധാനമായും കണ്ടുവരുന്നത്. വായുവിലൂടെയാണ് ഈ രോഗം മൃഗങ്ങളിലേക്ക് പടരുന്നത്. എന്നാല്‍ മനുഷ്യനിലേക്ക് ഈ രോഗം മൃഗങ്ങല്‍ കടിക്കുന്നതിലൂടെ മാത്രമേ പടരു എന്നാണ് വിദ്ഗരുടെ അഭിപ്രായം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!