നോണ്‍ ലീനിയര്‍ എഡിറ്റിങ് കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു

കേരള പ്രസ് അക്കാദമി നടത്തുന്ന നോണ്‍ ലീനിയര്‍ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്റ്റിക്കലും ഉള്‍പ്പെടെ 20 ആഴ്ചയാണ് കോഴ്‌സിന്റെ കാലാവധി. ഒരു ബാച്ചില്‍ എട്ട് പേര്‍ക്കാണ് പ്രവേശനം. കോഴ്‌സ് ഫീസ് 35,000 രൂപ. പ്ലസ് റ്റു പാസായവര്‍ക്ക് അപേക്ഷിക്കാം.
ദൃശ്യമാധ്യമങ്ങളിലും വീഡിയോ എഡിറ്റിങ് രംഗത്തും ധാരാളം തൊഴില്‍ സാധ്യതയുള്ള കോഴ്‌സില്‍ പ്രവേശനത്തിന് താത്പര്യമുള്ളവര്‍ 400 രൂപക്ക് ലഭിക്കുന്ന അപേക്ഷാ ഫോമില്‍ മെയ് 21 വരെഅപക്ഷിക്കാം. ഡൗണ്‍ലോഡ് ചെയ്ത അപേക്ഷ പൂരിപ്പിച്ച് നല്‍കുമ്പോള്‍ സെക്രട്ടറി, കേരള പ്രസ് അക്കാദമിയുടെ പേരില്‍ (എറണാകുളം സര്‍വീസ് ബ്രാഞ്ച്) മാറാവുന്ന 450 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും നല്‍കണം. കൂടുതല്‍ വിവരം 0484 2422275, 2422068 നമ്പറില്‍ ലഭിക്കും.

 

Share news
error: Content is protected !!
Scroll to Top