നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി

കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന ഫോണ്‍ സന്ദേശം പരിഭ്രാന്തിപരത്തി. ചെവ്വാഴ്ച രാവിലെ 6.45 നാണ് എയര്‍ ഇന്ത്യയുടെ ഓപീസിലേക്കാണ് മൊബൈല്‍ ഫോണ്‍ സന്ദേശം വന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സന്ദേശം വ്യാജമായിരുന്നെന്ന് മനസിലായത്. ഇതോടെ മണിക്കൂറുകള്‍ നീണ്ടുനിന്ന പരിഭ്രാന്തിക്ക് അറുതിയായി.

സന്ദേശം വന്ന മൊബൈല്‍ ഫോണ്‍ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

സംഭവത്തെ തുടര്‍ന്ന് സുരക്ഷ വിഭാഗത്തിന്റെ അടിയന്തിര യോഗം ചേര്‍ന്നു.

Share news
error: Content is protected !!
Scroll to Top