കെഎസ്ഇബിക്ക് വീഴ്ച പറ്റിയിട്ടില്ല; മന്ത്രി ആര്യാടന്‍ മുഹമ്മദ്

തിരു: കെഎസ്ഇബിക്ക് പുറത്തുനിന്നും വൈദ്യുതി വാങ്ങുന്ന കാര്യത്തില്‍ വീഴ്ചപറ്റിയിട്ടില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് നിയമസഭയില്‍ അറിയിച്ചു. വൈദ്യുതി ബോര്‍ഡിനെ റെഗുലേറ്ററി കമ്മീഷന്‍ വിമര്‍ശിച്ചിട്ടില്ലെന്നും ചോദ്യോത്തരവേളയില്‍ ആര്യാടന്‍ പറഞ്ഞു.

അതെ സമയം അധിക വിലയ്ക്ക് വൈദ്യുതി വാങ്ങിയില്ലെങ്കില്‍ ലോഡ്‌ഷെഡിങ് സമയം ഇനിയു കൂട്ടേണ്ടി വരുമെന്നും അദേഹം പറഞ്ഞു.
നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കുറഞ്ഞനിരക്കില്‍ വൈദ്യുതി വാങ്ങുന്ന കാര്യത്തില്‍ വൈദ്യുതി ബോര്‍ഡ് വീഴ്ചവരുത്തിയതായി വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ഇന്നലെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

Share news
error: Content is protected !!
Scroll to Top