Section

malabari-logo-mobile

നിതാഖത് നടപ്പാക്കുന്നതില്‍ സാവകാശം

HIGHLIGHTS : ജിദ്ദ സൗദി അറേബ്യയില്‍ നിതാഖത് എന്ന സ്വദേശി വത്കരണനിയമം നടപ്പിലാക്കുന്നതിന് വിദേശികളടക്കമുള്ള

ജിദ്ദ സൗദി അറേബ്യയില്‍ നിതാഖത് എന്ന സ്വദേശി വത്കരണനിയമം നടപ്പിലാക്കുന്നതിന് വിദേശികളടക്കമുള്ള ഇന്ദ്യക്കാര്‍ക്ക് സാവകാശം ലഭിക്കും. ഇന്ത്യന്‍ ഉന്നതാതികാരസംഘവും സൗദി അധികൃതരും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച ധാരണ ഉരുത്തിരിഞ്ഞ് വന്നത്.

ഇന്ത്യയില്‍ നിന്നുള്ള പ്രവാസികള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളായ നിതാഖത്.ഫ്രീവിസ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിനായി ഇരു രാജ്യങ്ങളും ഉള്‍പ്പെട്ട ജോയിന്റ വര്‍ക്കിങ്ങ് ഗ്രൂപ്പ് രൂപീകരിക്കാനും ധാരണയായിട്ടുണ്ട്.. ഈ സമിതിയുടെ ആദ്യയോഗം മെയ് ഒന്നിന് റിയാദില്‍ നടക്കും.
ഒരു വര്‍ഷം സാവകാശമാണ് സൗദിയിലുള്ള ഇന്ത്യന്‍ പ്രവാസിസംഘങ്ങള്‍ ആവിശ്യപ്പെട്ടതെങ്ങിലും സാവകാശം തരാമെന്ന ഉറപ്പ് മാത്രമെ സൗദി അധികാരികള്‍ നല്‍കാന്‍ തയ്യാറായൊള്ളു.
കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സൗദിയിലെത്തിയത്. സംഘത്തില്‍് വിദേശകാര്യസഹമന്ത്രി ഇ അഹമ്മദ്. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടികെഎ നായര്‍ എന്നിവരും ഉണ്ടായിരുന്നു

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!