Section

malabari-logo-mobile

നാവികര്‍ റിമാന്റില്‍ ; കോടതിക്ക് പുറത്ത് വന്‍ പ്രധിഷേധം

HIGHLIGHTS : സി.ജെ.എം മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കി കോടതി 14 ദിവസത്തേക്ക് ഇവരെ കോടതി റിമാന്റ് ചെയ്തു. ആദ്യ മൂന്ന് ദിവസം ഇവര്‍ പോലീസ് കസ്റ്റഡിയിലായിരിക്കും

സി.ജെ.എം മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കി കോടതി 14 ദിവസത്തേക്ക് ഇവരെ കോടതി റിമാന്റ് ചെയ്തു. ആദ്യ മൂന്ന് ദിവസം ഇവര്‍ പോലീസ് കസ്റ്റഡിയിലായിരിക്കും

മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ പ്രതികള്‍ക്കു നേരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. യുവജനസംഘടനകളായ ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ്സ് , യുവമോര്‍ച്ച എന്നിവരുടെ നേതൃത്വത്തില്‍ യുവാക്കള്‍ മജിസ്‌ട്രേറ്റിന്റെ വസതിക്കു മുമ്പില്‍ പ്രതിഷേധം സംഘടിപ്പിക്കുകയാണ്. കനത്ത പോലീസ് ബന്തൗസിലാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്. സായുധരായ പോലീസ് സംഘം തന്നെ ഇവര്‍ക്ക് സംരക്ഷണത്തിനായുണ്ട്.

sameeksha-malabarinews

ഇറ്റാലിയന്‍ നയതന്ത്രപ്രതിനിധികളും കപ്പലിലെ ക്യാപ്റ്റനും ഇവരെ അനുഗമിച്ചിരുന്നു. കനത്ത പോലീസ് സുരക്ഷയില്‍ മജിസ്‌ട്രേറ്റിന്റെ വസതിക്കു മുമ്പിലേക്ക് യുവാക്കള്‍ ഇരച്ചുകയറിയത് പോലീസിനെ അമ്പരിപ്പിച്ചിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!