നാലാമത്‌ വരക്കൂട്ടം ചിത്രകലാ ക്യാമ്പ്‌ നാളെ പെരിന്തല്‍മണ്ണയില്‍

imagesമലപ്പുറം: നാലാമത്‌ വരക്കൂട്ടം ചിത്രകലാ ക്യാമ്പ്‌ നാളെ (ഏപ്രില്‍ 11, ശനി) പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം തരകന്‍ സ്‌കൂളില്‍ നടക്കും. മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിലായി മാസത്തില്‍ ഒന്നുവീതം ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സാംസ്‌കാരിക സമന്വയത്തിന്റെ ചിത്രയാത്രയാണ്‌ വരക്കൂട്ടം ചിത്രകലാക്യാമ്പ്‌. രാവിലെ 9.30ന്‌ ക്യാമ്പ്‌ ആരംഭിക്കും.
ജില്ലക്കകത്തും പുറത്തുമുള്ള പ്രശസ്‌തരായ അമ്പതോളം കലാകാരന്‍മാര്‍ ക്യാമ്പില്‍ പങ്കെടുക്കും. ക്യാമ്പില്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും നടക്കും. നിലമ്പൂര്‍ ദ സ്‌പ്രിങ്‌സ്‌ ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ സഹകരണത്തോടെ പാണ്ടിക്കാട്‌ സീഗള്‍സ്‌ സ്‌കൂള്‍ ഓഫ്‌ ആര്‍ട്‌സാണ്‌ ക്യാമ്പിന്‌ നേതൃത്വം നല്‍കുന്നത്‌. പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ക്യാമ്പ്‌ സന്ദര്‍ശിക്കാനും കലാകാരന്‍മാരുമായി സംവദിക്കാനും അവസരമുണ്ട്‌. ഫോണ്‍: 9562495423, 9746373797.

Share news
error: Content is protected !!
Scroll to Top