നാദാപുരത്ത് വീടുകള്‍ക്ക നേരെ ബോംബേറ്

നാദാപുരം:  നാദാപുരത്തും നരിപ്പറ്റയിലും വീടുകള്‍ക്ക് നേരെ ബോംബേറ്. നരിപ്പറ്റ പാറക്കല്‍ കുമാരന്റെ വീടിന് നേരെയാണ് ഞായറാഴ്ച രാത്രി 10 മണിയൊടെ ആക്രമണമുണ്ടായത്. എന്നാവ്# മുറ്റത്ത് വീണ ബോംബാ പൊട്ടാത്തതിനാല്‍ അപകടം ഒഴിവായി..

കുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുംസിപിഎം നേതാവുമായ നാണുവിന്റെ സഹോദരിയുടെ വീടാണ് ആക്രമിക്കപ്പെട്ടത്.

ഇന്നലെ പുല്‍ര്‍ച്ചെ മാദാപുരത്ത് പാറക്കല്‍ കണാരന്റെ വീടിനുനേരെയും ബോംബേറുണ്ടായിട്ടുണ്ട്. ഇവിടെ കിണറ്റിലാണ് ബോംബ് വീണത്.

 

നരിപ്പറ്റ കുമാരന്റെ വീടിന് നേരെ ബോംബ് എറിഞ്ഞതിന് മുന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വരിക്കാളി ചെട്ടികുളങ്ങര സാബിത്ത്(21),പെരുമുണ്ടച്ചേരി തയ്യില്‍ അമീര്‍(20),കുനിയില്‍ അജ്‌നാസ് (23) എന്നിവമാണ് പിടിയിലായത്. ഇവരെ നാദാപുരം ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതി റിമാന്‍ഡ് ചെയ്തു.

Share news
error: Content is protected !!
Scroll to Top