Section

malabari-logo-mobile

നസീര്‍ അഹമ്മദിന്റെ സദാചാരകൊല; പ്രതികള്‍ റിമാന്റില്‍

HIGHLIGHTS : കോഴിക്കോട് : മലബാര്‍ ചേംബറോഫ് കോമേഴ്‌സ് സെക്രട്ടറി പി പി നസീര്‍ അഹമ്മദിന്റെ

കോഴിക്കോട് : മലബാര്‍ ചേംബറോഫ് കോമേഴ്‌സ് സെക്രട്ടറി പി പി നസീര്‍ അഹമ്മദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്ത 5 പേരെ കുന്നമംഗലം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.  സരോവരം എരഞ്ഞിപ്പാലം ബൈപ്പാസ് റോഡില്‍ അര്‍ബയിന്‍ എന്ന പേരില്‍ പഴയ കാര്‍ വില്പന നടത്തുന്ന മലപ്പുറം മമ്പാട് സ്വദേശി ഹിഷാം(31), മമ്പാട് സ്വദേശികളായ കെ ടി ഫെരീഫ്(29), പുള്ളിപ്പാടം കറുകമണ്ണ പള്ളിപറമ്പില്‍ പി പി ഷിഹാബ്(30), കറുകമണ്ണ കുന്നുംപറമ്പത്ത് പുള്ളിപ്പാടം കെ സുമേഷ്(24), നടുവക്കാട് കാക്കപ്പാറ കെ പി ഷബീര്‍(36) എന്നിവരാണ് റിമാന്റിലായത.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ : ഹിഷാമിന്റെ ബന്ധുവായ യുവതിയെ കാണാന്‍ അവരുടെ ചേവരമ്പലത്തിലെ ഹില്‍ വ്യൂ കോളിനിക്കടുത്തുള്ള വീട്ടില്‍ ഇടയ്ക്കിടയ്ക്ക് നസീര്‍് വരാറുണ്ടായിരുന്നു. ഇവര്‍തമ്മിലുള്ള സൗഹൃദത്തില്‍ ഹിഷാമിന് വിരോധമുണ്ടായിരുന്നു. തുടര്‍ന്ന് നസീറിനെ കൊലചെയ്യാന്‍ ഹിഷാം തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന കൊല നടത്തുന്നതിന് ആറ് ദിവസം മുമ്പ് കുട്ടുപ്രതികളായ മറ്റുനാലു പേരെ ഇയാളുടെ സ്ഥാപനത്തില്‍ വിളിച്ചുവരുത്തുകയും കൊലനടത്താനുള്ള ആദ്യ ഗൂഡാലോചന നടത്തുകയും ചെയ്തു. പിന്നീട് സംഭവ ദിവസം വൈകീട്ട് പ്രതികള്‍ ഇവിടെ വീണ്ടും ഒത്തുകൂടുകയും ഷോറൂമില്‍ നിന്ന് മാരുതി വാനും മറ്റൊരു വാഹനവുമായി രാത്രി പത്ത് മണിയോടെ ഹില്‍വ്യൂ കോളനിക്ക് സമീപം ആള്‍പ്പാര്‍പ്പില്ലാത്ത വാടക വീട്ടിനു മുമ്പില്‍ കാത്തു നിന്നു. ഈ സമയം നസീര്‍ സ്ത്രീയെ കണ്ട് പുറത്തിറങ്ങി അദേഹത്തിന്റെ വാഹത്തിനടുത്തെത്തിയപ്പോള്‍ അക്രമിക്കല്‍ വാഹനത്തില്‍ കടത്തികൊണ്ടുപോവുകയും മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനത്തിനിടെ ഇയാള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് മൂക്കും വായും പൊത്തിപ്പിടിച്ചു. ഇതെ തുടര്‍ന്ന് ശ്വാസംമുട്ടിയാണ് നസീര്‍ മരിച്ചത്. തുടര്‍ന്ന് മൃതദേഹം റോഡരകില്‍ തള്ളുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന കൂട്ടാളികള്‍ നാലുപേരും മമ്പാടേക്ക് പോവുകയായിരുന്നു. സംഭവത്തിനു ശേഷവും രണ്ടു ദിവസം നസീര്‍ ഷോറൂമില്‍ ജോലിചെയ്യുകയും ചെയ്തു.

sameeksha-malabarinews

പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഹിഷാമിനെ പിടികൂടിയത്. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് മറ്റ് നാലു പേരും പിടിയിലായത്.

സിറ്റി പോലീസ് ചീഫ് ജി സ്പര്‍ജന്‍ കുമാര്‍, ഡെപ്യൂട്ടി കമ്മീഷ്ണര്‍ കെ ബി വേണുഗോപാല്‍, നോര്‍ത്ത് അസി. കമ്മീഷ്ണര്‍ പ്രിന്‍സ് അബ്രഹാം എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!