Section

malabari-logo-mobile

നയന്‍താരയുടെ പുതിയ കാമുകന്‍ ആര്യ

HIGHLIGHTS : പ്രഭുദേവയുമായുള്ള കോളിളക്കം സൃഷ്ടിച്ച തകര്‍ന്ന പ്രണയത്തിനുശേഷം നയന്‍സ് വീണ്ടും പ്രണയത്തിലാണത്രെ

പ്രഭുദേവയുമായുള്ള കോളിളക്കം സൃഷ്ടിച്ച തകര്‍ന്ന പ്രണയത്തിനുശേഷം നയന്‍സ് വീണ്ടും പ്രണയത്തിലാണത്രെ. നയന്‍താരയുടെ രണ്ടാം തിരിച്ചുവരവില്‍ കൂടുതല്‍ ചിത്രങ്ങളില്‍ ഇവരോടൊപ്പം നായകവേഷം ചെയ്ത ആര്യയാണ് ഇവരുടെ പുതിയ കാമുകന്‍ എന്നാണ് കോളിവുഡിലെ അടക്കം പറച്ചില്‍. നേരത്തെ ഇവര്‍ ഒരുമിച്ച് അഭിനയിച്ച ബോസ് എങ്കിറ ഭാസ്‌ക്കരന്‍ എന്ന ചിത്രം തകര്‍പ്പന്‍ വിജയം ആയിരുന്നു. ഇപ്പോള്‍ ആര്യ നയന്‍സ് ജോഡി പ്രിയദര്‍ശന്റെ പുതിയ ചിത്രത്തിലാണ് അഭിനയിക്കാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഇരുവരും ഇതുവരെ പ്രണയത്തെക്കുറിച്ചൊന്നും പറയുവാന്‍ തയ്യാറായിട്ടില്ലെങ്കിലും എനിക്ക് നയന്‍സ് സ്‌പെഷ്യല്‍ ആണെന്ന് ആര്യ പലയിടത്തും വെളിപ്പെടുത്തിയിട്ടുണ്ട്. കൂടാതെ തനിക്ക് നയന്‍താരയോട് വലിയ ഇഷ്ടമാണെന്നും അതേസമയം ഗോസിപ്പുകാര്‍ എഴുതിവിടുന്നതിനോട് അതിനൊത്ത് പ്രതികരിക്കാന്‍ കഴിയില്ലെന്നും ആര്യ ചില ഇന്റര്‍വ്യൂകളില്‍ പറയുന്നു. ഇങ്ങനെയൊക്കെ ആര്യ പറയുന്നുണ്ടെങ്കിലും ഭാവിയില്‍ തങ്ങളുടെ സൗഹൃദം എന്താകുമെന്ന് പറയുവാന്‍ കഴിയില്ലെന്ന് ഒരു പ്രണയത്തിലേക്കുള്ള സൂചന ആര്യയുടെ വാക്കുകളില്‍ പറയാതെ പറയുന്നുണ്ട്.

sameeksha-malabarinews

പ്രഭുദേവയുമായുള്ള പ്രണയം തകര്‍ന്നതോടെ എന്തായാലും തനിക്ക് പ്രണയം വേണ്ടെന്ന് പറഞ്ഞ് തിരിച്ചു സിനിമാലോകത്തേക്ക് വന്ന നയന്‍സിനിപ്പോള്‍ കൈ നിറയെ പടങ്ങളാണ്….

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!