നടി ലീന മരിയ പോളിനെ റിമാന്‍ഡ് ചെയ്തു

വഞ്ചനാ കേസില്‍ അറസ്റ്റിലായ മലയാളി സിനിമാ താരം ലീന മരിയാ പോളിനെ ചെന്നൈ കോടതി റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ചെന്നൈയിലെ സ്വകാര്യ ബാങ്കില്‍ നിന്നും 20 കോടിയോളം തട്ടിപ്പ് നടത്തി മുങ്ങിയ കേസിലാണ് ലീന അറസ്റ്റിലായത്.

ചെന്നൈ പുഴല്‍ ജയിലിലേക്കാണ് ലീനയെകൊണ്ടുപോയിരിക്കുന്നത്.

ചെന്നൈ അണ്ണാ നഗറിലെ കാനറാ ബാങ്ക് ശാഖയില്‍ നിന്നാണ് ലീന 20ഓളം കോടിയുടെ തട്ടിപ്പ് നടത്തിയത്. ലീനയും സുഹൃത്ത് ശേഖറും കേസില്‍ പ്രതികളാണ്. സംഭവത്തെ തുടര്‍ന്ന് ഒരു മാസമായി ഇവര്‍ ഡല്‍ഹിയില്‍ ഒളിച്ച് താമസിച്ച് വരികയായിരുന്നു.

ദുബായില്‍ ജനിച്ചുവളര്‍ന്ന ലീന ചാലക്കുടി സ്വദേശിനിയാണ്. റെഡ്ചില്ലീസ്, ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ, കോബ്ര തുടങ്ങിയ മലയാള സിനിമകളില്‍ ലീന അഭിനയിച്ചിട്ടുണ്ട്.

തമിഴ്‌നാട് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് ഡല്‍ഹി പോലീസിന്റെ സഹായത്തോടെയാണ് ലീനയെ അറസ്റ്റ് ചെയ്തത്.

 

Share news
error: Content is protected !!
Scroll to Top