ദോഹയില്‍ നവവധുവിന്‌ പൊള്ളേറ്റു;ബ്യൂട്ടീഷനും ബ്യൂട്ടി പാര്‍ലറിനും കോടതി പിഴ വിധിച്ചു

images (3)ദോഹ: സൗന്ദര്യ ലേപനം പുരട്ടുന്നതിനിടെ യുവതിക്ക് പൊള്ളലേറ്റ സംഭവത്തില്‍ ബ്യൂട്ടി പാര്‍ലറിനും ബ്യൂട്ടീഷനും  ക്രിമിനല്‍ കോടതി പിഴ വിധിച്ചു. അയ്യായിരം റിയാല്‍ വീതമാണ് പിഴ വിധിച്ചത്. വിവാഹത്തലേന്ന് ബ്യൂട്ടി പാര്‍ലര്‍ സന്ദര്‍ശിച്ച നവവധുവിന് സൗന്ദര്യലേപനം പുരട്ടുന്നതിനിടെയാണ് കൈക്കും കാലിനും പൊള്ളലേറ്റത്.  ക്രീം ഉപയോഗിക്കുന്നതിന് മുമ്പ് യുവതിയുടെ ശരീരത്തില്‍ അലര്‍ജി പരിശോധന നടത്തിയിരുന്നുവെന്നും കുഴപ്പമില്ലെന്ന മറുപടി ലഭിച്ചതിനെ തുടര്‍ന്നാണ് പുരട്ടിയതെന്നുമാണ് ബ്യൂട്ടീഷന്റെ മൊഴി.

Share news
error: Content is protected !!
Scroll to Top