ദേവസ്വം ഭൂമി കൈയേറ്റം;മന്ത്രി തോമസ് ചാണ്ടിക്കെതിരെ അന്വേഷണം

ആലപ്പുഴ: മാത്തൂര്‍ ദേവസ്വത്തിന്റെ ഭൂമി കൈയ്യേറിയെന്ന പരാതിയില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ അന്വേഷണം. അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നാണ് റവന്യൂവകുപ്പ് ഉത്തരവ്. ദേവസ്വത്തിന്റെ 34 ഏക്കര്‍ മന്ത്രി അനധികൃതമായി കൈവശം വച്ചെന്നാണ് പരാതി.

തോമസ് ചാണ്ടിയുടെ വീടിന്‍റെ തൊട്ടടുത്തുള്ള മാത്തൂര്‍ ദേവസ്വത്തിന്‍റെ 34 ഏക്കര്‍ കൃഷി നിലം മന്ത്രി കൈവശപ്പെടുത്തിയെന്ന ഗുരുതര ആരോപണമാണ് മാത്തൂര്‍ ദേവസ്വം ഉയര്‍ത്തുന്നത്.

Share news
error: Content is protected !!
Scroll to Top