ദില്ലി വോട്ടെണ്ണല്‍ തുടങ്ങി

ന്യൂദില്ലി : ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലേക്കുള്ള വോട്ടെണ്ണെല്‍ തുടങ്ങി. ആദ്യ ലീഡ്‌നിലകള്‍ പുറത്ത് വന്നപ്പോള്‍ ദില്ലി നോര്‍ത്തിലും സൗത്തിലും ബി.ജെ.പിയും കിഴക്കന്‍ ദില്ലിയില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പവുമാണ്.

272 വാര്‍ഡുകളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ 33 കേന്ദ്രങ്ങളിലായാണ് നടക്കുന്നത്. ഞായറാഴ്ച്ച നടന്ന തെരഞ്ഞെടുപ്പില്‍ 55 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.

ദില്ലി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ ഭരണത്തെ കുറിച്ചുള്ള ഒരു വിലയിരുത്തല്‍ കൂടിയാകും ഈ തിരഞ്ഞെടുപ്പെന്നും, 2013 ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരു സെമിഫൈനല്‍ മത്സരമായും കോണ്‍ഗ്രസും ബിജെപിയും കാണുന്നു.

Share news
error: Content is protected !!
Scroll to Top