Section

malabari-logo-mobile

ദില്ലി പട്യാല ഹൗസ് കോടതി ഇറോം ശര്‍മിളയെ വെറുതെ വിട്ടു

HIGHLIGHTS : ദില്ലി: ദില്ലി പട്യാല ഹൗസ് കോടതി മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിളയെ വെറുതെ വിട്ടു. 2006ല്‍ ജന്തര്‍ മന്ദിറിന് മുന്നില്‍ നിരാഹാര സമരം നടത്തിയ കേസ...

Sharmila1ദില്ലി: ദില്ലി പട്യാല ഹൗസ് കോടതി മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിളയെ വെറുതെ വിട്ടു. 2006ല്‍ ജന്തര്‍ മന്ദിറിന് മുന്നില്‍ നിരാഹാര സമരം നടത്തിയ കേസില്‍ ആത്മഹത്യ കുറ്റത്തിനാണ് ഈറോം ശര്‍മിളയ്‌ക്കെതിരെ കേസ് ചുമത്തിയത്. സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന വിവാദമായ അഫ്‌സ്പ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 16 വര്‍ഷങ്ങളായി ഈറോം ശര്‍മിള നിരാഹാര സമരം തുടരുകയാണ്.

ആത്മഹത്യാശ്രമത്തിന്റെ നിരവധി തവണ ഈറോം ശര്‍മ്മിളയ്‌ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. കാലങ്ങളായി ഇത് തുടരുന്നതില്‍ അവര്‍ അതൃപ്തി അറിയിച്ചിരുന്നു. സൈന്യത്തിന് പ്രത്യേക അവകാശം നല്‍കുന്ന കരിനിയമം പിന്‍വലിച്ചാല്‍ താന്‍ നിരാഹാരം പിന്‍വലിക്കാന്‍ തയാറാണെന്നും ഇറോം ശര്‍മിള അറിയിച്ചു.

sameeksha-malabarinews

കേസില്‍ മാപ്പപേക്ഷിക്കാന്‍ ഇറോം ശര്‍മിള തയാറായിരുന്നില്ല. ഭക്ഷണമുപേക്ഷിച്ച് ശര്‍മിള സ്വയം ജീവനൊടുക്കാന്‍ തീരുമാനമെടുത്തുവെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാല്‍ അഫ്‌സപ നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ മാത്രമാണ് തന്റെ പോരാട്ടമെന്നും ഇറോം ശര്‍മിള വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!