തിയറ്റര്‍ ഉടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്‌

MCAC-Theater(2)തിരുവനന്തപുരം: സെസ്‌ പിരിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ എ ക്ലാസ്‌ തിയറ്റര്‍ ഉടമകള്‍ അനിശ്ചിതകാലസമരമാരംഭിക്കുന്നു. മെയ്‌ രണ്ടു മുതല്‍ കേരളത്തിലെ എല്ലാ തിയറ്ററുകളും അടച്ചിടാനാണ്‌ കൊച്ചിയില്‍ ചേര്‍ന്ന തിയറ്റര്‍ ഉടമകളുടെ യോഗത്തില്‍ തീരുമാനമെടുത്തിരിക്കുന്നത്‌. അനിശ്ചിതകാല സമരത്തിന്‌ മുന്നോടിയായി അടുത്തമാസം ഏഴിന തിയറ്ററുകള്‍ അടച്ചിട്ട്‌ സൂചനാസമരം നടത്താനും തീരുമാനമായിട്ടുണ്ട്‌.

25 രൂപയ്‌ക്ക്‌ മുകളിലുള്ള ടിക്കറ്റിന്‌ മൂന്ന്‌ രൂപ സെസ്‌ പിരിക്കാന്‍ തദ്ദേശ സ്വയംഭരണ സെക്രട്ടറിയാണ്‌ ഉത്തരവിറക്കിയത്‌. കൂടാതെ മെയ്‌ രണ്ടിന്‌ മുമ്പ്‌ സംസ്ഥാനത്തെ എല്ലാ തിയേറ്ററുകളിലും ഒരു സ്വകാര്യ കമ്പനിയുടെ ഇലക്ട്രോണിക്‌ ടിക്കറ്റ്‌ മെഷീന്‍ സ്ഥാപിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്‌.

ഈ രണ്ട്‌ ഉത്തരവുകളും പിന്‍വലിക്കണമെന്നാണ്‌ തിയറ്റര്‍ ഉടമകളുടെ ആവശ്യം. അല്ലാത്ത പക്ഷം സമരം ചെയ്യാനാണ്‌ കൊച്ചിയില്‍ ചേര്‍ന്ന എ ക്ലാസ്‌ തിയറ്റര്‍ ഉടമകള്‍ തീരുമാനിച്ചിരിക്കുന്നത്‌.

Share news
error: Content is protected !!
Scroll to Top