ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. വിധി പറയാന്‍ മാറ്റി. പുതിയ തെളിവുകള്‍ പ്രോസിക്യൂഷന്‍ സീല്‍ വച്ച കവറില്‍ സമര്‍പ്പിച്ചു.

ദിലീപിനെതിരെ നടന്നത് ഗൂഢാലോചനയാണെന്നും സുനിയെ വിശ്വാസത്തിലെടുക്കരുതെന്നും ദിലിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ദിലീപ് കിങ് ലയറാണെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ദിലീപിന്റെ ഭാര്യ കാവ്യാമാധവന്റെ ഡ്രൈവര്‍ ദിലീപിനെതിരെ മൊഴി കൊടുക്കുമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. ഇന്നലെ രാവിലെ ആരംഭിച്ച പ്രതിഭാഗത്തിന്റെ മരത്തോണ്‍ വാദം ഇന്ന് ഉച്ചയോടെയാണ് അവസാനിച്ചത്.

Share news
error: Content is protected !!
Scroll to Top