Section

malabari-logo-mobile

തേഞ്ഞിപ്പലത്ത് ആറ് ബോംബുകള്‍ കണ്ടെത്തി.

HIGHLIGHTS : തേഞ്ഞിപ്പലം: ചെനക്കലങ്ങാടി മാതാപ്പുഴയില്‍

തേഞ്ഞിപ്പലം: ചെനക്കലങ്ങാടി മാതാപ്പുഴയില്‍ സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പില്‍ നിന്നും ആറ് നാടന്‍ ബോംബുകള്‍ കണ്ടെത്തി. മാതാപ്പുഴക്ക് സമീപം നെച്ചിനാത്തിലാണ് ബക്കറ്റിലാക്കി ചാക്കില്‍ കെട്ടി കുഴിച്ചിട്ട നിലയില്‍ പഴക്കം ചെന്ന ബോംബുകള്‍ കണ്ടെത്തിയത്.

വീടുപണി നടക്കുന്ന തയ്യില്‍ അക്ബറിന്റെ പറമ്പിന്റെ അതിര്‍ത്തി കെട്ടുന്നതിനായി മണ്ണെടുക്കുമ്പോഴാണ് ബക്കറ്റിലാക്കി ചാക്കില്‍ കുഴിച്ചിട്ട നിലയില്‍ ബോംബുകള്‍ കണ്ടെത്തിയത്. പഴക്കം കാരണം ആറെണ്ണത്തില്‍ പലതും ദ്രവിച്ച് തുടങ്ങിയിരുന്നു.

sameeksha-malabarinews

സംഭവത്തെ തുടര്‍ന്ന് തേഞ്ഞിപ്പലം പോലീസും മലപ്പുറത്തു നിന്നും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി. ബോംബുകള്‍ ഇപ്പോള്‍ തേഞ്ഞിപ്പലം പോലീസ് സ്‌റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്. ശനിയാഴ്ച തൃശ്ശൂരില്‍് നിന്നും വിദഗ്ധ സംഘമെത്തി പരിശോധിച്ച ശേഷമേ ബോംബ് നിര്‍വീര്യമാക്കുകയൊള്ളു.

തിരൂരങ്ങാടി സിഐയുടെ അധിക ചുമതലയുള്ള കൊണ്ടോട്ടി സിഐ ഹസൈനാര്‍, തേഞ്ഞിപ്പലം എസ്‌ഐ പി മനോഹരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസും മലപ്പുറത്തു നിന്ന് ബോംബ് സ്‌ക്വാഡ് അംഗങ്ങളായ ബെഗിന്‍, ബിനുക്കുട്ടന്‍, ഷിബു, സ്‌പെഷ്യല്‍ബ്രാഞ്ച് അംഗം നാരായണന്‍, ജില്ലാ സ്‌പെഷന്‍ ബ്രാഞ്ചംഗം എംജി ഷാജി മോന്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തിയിരുന്നു.

സംഭവത്തെ കുറിച്ച് കേന്ദ്ര സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം അന്വേഷിക്കും. മാതാപ്പുഴ നെച്ചിനാത്ത് പ്രദേശത്തെ കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സ്‌പെഷല്‍ ബ്രാഞ്ചിന് അടിയന്തിര നിര്‍ദേശം ലഭിച്ചതായി സൂചനയുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!