തുടര്‍ വിദ്യാകേന്ദ്രങ്ങളില്‍ ‘അക്ഷരവൃക്ഷം’

മലപ്പുറം: പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ജില്ലയിലെ സാക്ഷരതാ മിഷന്‍ വിദ്യാകേന്ദ്രങ്ങളില്‍ ‘അക്ഷരവൃക്ഷം’ തൈകള്‍ നടും. പ്രാദേശികമായി വിവിധ പറമ്പുകളില്‍ തനിയെ പൊട്ടിമുളച്ച തൈകളാണ് വിദ്യാകേന്ദ്രങ്ങളില്‍ നടുക. പരിസ്ഥിതി ബോധവത്കരണ കാംപുകള്‍, വിവിധ മത്സരങ്ങള്‍, സെമിനാറുകള്‍ എന്നിവയും നടത്തുന്നുണ്ട്. സാക്ഷരതാ പ്രേരക്മാര്‍, തുല്ല്യതാ പഠിതാക്കള്‍, ജനപ്രതിനിധികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും.

 

Share news
error: Content is protected !!
Scroll to Top