പാലക്കാട്: ഓടിക്കോണ്ടിരുന്ന ട്രെയിനിന്റെ എമര്‍ജന്‍സി വാതിലിലൂടെ പുറത്തേക്ക് വീണ് പോയ ഏഴുവയസ്സുകാരി മരിച്ചു. കോട്ടയം കുറവിലങ്ങാട് സ്വദേശി ജിയോ ജോസഫിന്റെ മകള്‍ ദിയയാണ് അപകടത്തില്‍ പെട്ടത്.
ദില്ലിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള കേരള എക്‌സപ്രസ്സ് പാലക്കാടിനടുത്തെ പറളിക്കടുത്തെത്തിയപ്പോളാണ് അപകടമുണ്ടായത്. എസി കോച്ചില്‍ സഹോദരനോടൊത്ത് കളിക്കുന്നതിനിടെ അബദ്ധത്തില്‍ എമര്‍ജന്‍സിഡോറിലൂടെ പുറത്തേക്ക് വീഴുകയായിരുന്നു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




