Section

malabari-logo-mobile

തീയേറ്റര്‍ ഉടമകള്‍ സമരത്തില്‍

HIGHLIGHTS : കൊച്ചി : സര്‍വ്വീസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് തീയേറ്റര്‍ ഉടമകള്‍ ഇന്ന്

കൊച്ചി : സര്‍വ്വീസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് തീയേറ്റര്‍ ഉടമകള്‍ ഇന്ന് പണിമുടക്കുന്നു. സര്‍വ്വീസ് ചാര്‍ജ്ജ് 2 രൂപയില്‍ നിന്ന് അഞ്ച് രൂപയാക്കുക, സര്‍ക്കാരിന് നല്‍കേണ്ട നികുതിയില്‍ ഇളവ് അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്. ഈ പ്രശ്‌നങ്ങള്‍ക്ക് ഒരുമാസത്തിനുള്ളില്‍ പരിഹാരമായില്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് തീയേറ്റര്‍ അടച്ചിടാനും തീരുമാനമുണ്ട്.

എന്നാല്‍ തീയേറ്റര്‍ ഉടമകളുടെ സമരം ഏകപക്ഷീയമാണെന്നും അവരോട് സഹകരിക്കാനിവില്ലെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. തീയേറ്റര്‍ ഉടമകള്‍ സമരം തുടര്‍ന്നു കൊണ്ടുപോവുകയാണെങ്കില്‍ സിനിമാനിര്‍മാണം നിര്‍ത്തിവെക്കുന്നതടക്കമുള്ള കടുത്തതീരുമാനങ്ങള്‍ എടുക്കേണ്ടതായി വരുമെന്നും നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.

sameeksha-malabarinews

തീയേറ്റര്‍ ഉടമകളുടെ ഈ തീരുമാനവും മള്‍ടിപഌക്‌സ് തീയേറ്ററുകളില്‍ പുതിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്നുമുള്ള വിതരണക്കാരുടെ തീരുമാനവും മലയാള സിനിമയില്‍ ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!