തിരൂര്‍ സബ്ജയിലില്‍ റിമാന്‍് പ്രതി മരിച്ചു.

തിരൂര്‍: തിരൂര്‍ സബ്ജയില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന പ്രതി നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു. താനൂര്‍ ഒസാന്‍ കടപ്പുറത്ത് ചെറിയത്ത് വീട്ടില്‍ ഇമ്പിച്ചിയുടെ മകന്‍ യഹ്യ(44) ആണ് മരിച്ചത്.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ വെള്ളിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ട യഹ്യയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില മോശമായതോടെ ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ പുലര്‍ച്ചെ അഞ്ചുമണിയോടെ മരണം സംഭവിക്കുകയായിരുന്നു.

അതെ സമയം യഹ്യയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മരണം പോലീസ് മര്‍ദ്ധനത്തെ തുടര്‍ന്നാണെന്ന് ബന്ധുകള്‍ പറഞ്ഞു.

ജനുവരി 25 ന് താനൂര്‍ ജങ്ഷനില്‍ വെച്ച് സുഹൃത്തുമായുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യഹ്യ സുഹൃത്തിനുനേരെ കത്തി വീശുകയും സുഹൃത്തിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ കൊലപാത കുറ്റത്തിന് കേസെടുത്ത് യഹ്യയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top