തിരൂര്‍ താഴേപ്പാലത്ത് വന്‍ തീപിടുത്തം

തിരൂര്‍ :തിരൂര്‍ താഴേപ്പാലത്തുള്ള എആര്‍ ബേക്കറിയില്‍ ്‌വന്‍ തീപിടുത്തം. വെള്ളിയാഴാച വൈകീട്ട് നാലുമണിയോടെയാണ് തീപിടുത്തമുണ്ടായത്.. തിരൂരിലെ ഫയര്‍ഫോഴ്‌സിന്റെ രണ്ട് യൂണിറ്റും നാട്ടുകാരും ചേര്‍ന്ന് നടത്തിയ കഠിന പരിശ്രമത്തിനൊടുവിലാണ് തീ പടര്‍ന്ന് പിടിക്കുന്നത് തടയാന്‍ സാധിച്ചത്.

കടയുലണ്ടായിരുന്ന ഫര്‍ണിച്ചറുകളും ഫ്രിഡ്ജും ജനറെറ്ററും ഫ്രീസറും ഉള്‍പ്പെടെ കത്തി നശിച്ചു. ഉദ്ദേശം ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഷോര്‍ട്ട സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് കരുതുന്നു.

Share news
error: Content is protected !!
Scroll to Top