Section

malabari-logo-mobile

തിരൂരില്‍ വന്‍ കഞ്ചാവ് വേട്ട ; 5.700 കി.ഗ്രാം കഞ്ചാവ് പിടികൂടി.

HIGHLIGHTS : തിരൂര്‍ : തിരൂര്‍ ചെമ്പ്രയില്‍ വെച്ച് 5.700 കി.ഗ്രാം കഞ്ചാവുമായി

തിരൂര്‍ : തിരൂര്‍ ചെമ്പ്രയില്‍ വെച്ച് 5.700 കി.ഗ്രാം കഞ്ചാവുമായി ആന്ധ്രാപ്രദേശ് സ്വദേശി പോലീസ് പിടിയില്‍. ആന്ധ്രാപ്രദേശിലെ പ്രകാശ് ജില്ലയിലെ മഹേന്ദ്രനഗര്‍ സ്വദേശി ഷെയ്ക്ക് ഫദലുള്ള(38) ആണ് കഞ്ചാവുമായി പിടിയിലായത്.

ആന്ധ്രയില്‍ നിന്ന് ഹൈദ്രബാദ് -എറണാകുളം ശബരി എക്‌സ്പ്രസില്‍ ഷൊര്‍ണൂരില്‍ വന്നിറങ്ങി അവിടെ നിന്ന് കുറ്റിപ്പുറം വഴി ബസ്സില്‍ കഞ്ചാവുമായി തിരൂരിലെത്തിയ ഇയാള്‍ ചെമ്പ്രയിലെത്തി ചെറുകിട കച്ചവടക്കാര്‍ക്ക് കൈമാറ്റം ചെയ്യുന്നതിനിടയിലാണ് പോലീസ് പിടിയിലായത്.
ചില്ലറമാര്‍ക്കറ്റില്‍ 1 ലക്ഷം വിലമതിക്കുന്ന കഞ്ചാവാണ് പിടികൂടിയത്. തിരൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍. റാഫിയുടെയും സബ്ഇന്‍സ്‌പെക്ടര്‍ ജ്യോതീന്ദ്രകുമാറിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

sameeksha-malabarinews

ആന്ധ്രയില്‍ മത്സ്യകച്ചവടക്കാരനാണ് ഫദലുള്ള.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!