Section

malabari-logo-mobile

ചേലേമ്പ്ര ബാങ്ക് കവര്‍ച്ച: പ്രോസിക്യൂഷന്‍ വിസ്താരം പൂര്‍ത്തിയായി.

HIGHLIGHTS : മഞ്ചേരി: കോളിളക്കം സൃഷ്ടിച്ച ചേലേമ്പ്ര സൗത്ത് മലബാര്‍ ഗ്രാമീണ്‍

മഞ്ചേരി: കോളിളക്കം സൃഷ്ടിച്ച ചേലേമ്പ്ര സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് കവര്‍ച്ചാ കേസിലെ പ്രോസിക്യൂഷന്‍ വിസ്താരം മഞ്ചേരി ഒന്നാം അതിവേഗ കോടതി മുമ്പാകെ പൂര്‍ത്തിയായി. 27 ന് കേസിലെ പ്രതികളെ ചോദ്യംചെയ്യും.

 
ബാങ്കിന്റെ താഴെ നിലയില്‍ ഹോട്ടല്‍ തുടങ്ങാനാണെന്ന വ്യാജേന മുറിയെടുത്ത് മുകള്‍ഭാഗം തുരന്ന് സ്‌ട്രോങ്‌റൂമില്‍ നിന്ന് 80 കിലോ സ്വര്‍ണ്ണവും 25 ലക്ഷം രൂപയുമാണ് പ്രതികള്‍ കവര്‍ന്നത്.

sameeksha-malabarinews

 
വാണിയംപുരക്കല്‍ ജോസഫ് എന്ന ജെയ്‌സണ്‍(40), തൃശ്ശൂര്‍ തൈക്കാട്ടുശേരി കടവില്‍ ഷിബു എന്ന രാകേഷ്(25)കൊയിലാണ്ടി മൂടാടി നങ്ങാലത്ത് രാധാകൃഷ്ണന്‍ (46), ഭാര്യ കനകേശ്വരി (44), വയനാട് വൈത്തിരി പാലക്കല്‍ സൈനുദ്ദീന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. 2007 ഡിസംബര്‍ 30 നായിരുന്നു കേസിനാസ്പദമായ സംഭവം.
2008 ഡിസംബറിലാണ് വിചാരണ ആരംഭിച്ചത്.

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!