Section

malabari-logo-mobile

ടാറ്റയുടെ മെഗാപിക്‌സല്‍.

HIGHLIGHTS : ഒരു ലിറ്ററിന് 100 കിലോമീറ്റര്‍ മൈലേജ് . അതിശയിക്കേണ്ട കാര്യമില്ല.

ഒരു ലിറ്ററിന് 100 കിലോമീറ്റര്‍ മൈലേജ് . അതിശയിക്കേണ്ട കാര്യമില്ല. കാരണം ഇതുപറയുന്നത് മറ്റാരുമല്ല ടാറ്റയാണ്. ജനീവ മോട്ടോര്‍ ഷോയിലാണ് ടാറ്റ ഞെട്ടിപ്പിക്കുന്ന ഈ സമവാക്യം പുറത്തുവിട്ടത്. ആദ്യം കേട്ടപ്പോഴുണ്ടായ ഞെട്ടല്‍ അവസാനിച്ചു എന്ന് പറയാന്‍ വയ്യാത്ത കൗതുകം പിന്നെയും തുടരുകയാണ്. നഗരത്തിലെ തിരക്കിനോട് കൂട്ട് ചേര്‍ന്നോടുവാന്‍ പാകത്തിലാണ് മെഗാപിക്‌സല്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. നാലുപേര്‍ക്ക് സുഖമായ് യാത്രചെയ്യുകയുമാവാം. വൈദ്യുതിയും, പെട്രോളും ഹൃദയത്തിലേക്ക് ആവാഹിക്കാന്‍ കഴിയുംവിധം സാങ്കേതികവിദ്യ ടാറ്റയുടെ എഞ്ചിനീയര്‍മാര്‍ ക്രമീകരിച്ചിരിക്കുന്നു.

നാലുചക്രങ്ങളിലും ഘടിപ്പിച്ചിട്ടുള്‌ല വൈദ്യുതമോട്ടോറുകള്‍ കാറിനെ ചലിപ്പിക്കും. ലിഥിയം അയണ്‍ ഫോസ്‌ഫേറ്റ് ബാറ്ററിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒറ്റത്തവണ ചാര്‍ജ്ജ് ചെയ്താല്‍ 900 കി.മി ദൂരം സഞ്ചരിക്കാന്‍ കഴിയുന്ന മിടുമിടുക്കനാണ് ഈ കരുത്തന്റെ ബാറ്ററി. ഇന്‍ഡക്ഷന്‍ പാഡിനുമുകളില്‍ നിറുത്തിയാല്‍ ബാറ്ററി ചാര്‍ജ്ജ് ചെയ്തു തുടങ്ങും.

sameeksha-malabarinews

 

കാര്‍ ഓടിതുടങ്ങുന്നത് സാധാരണപോലെ പെട്രോള്‍ എഞ്ചിനില്‍ ആയിരിക്കും. തുടര്‍ന്ന് നിശ്ചിത വേഗമെത്തുമ്പോള്‍ വൈദ്യുതമോട്ടോറിലേക്ക് മാറ്റപ്പെടുന്ന തരത്തിലാണ് ഇതിന്റെ സംവിധാനം. ഈ തരത്തിലൊരു മൈലേജ് പരിശോധന നടത്തുകയാണെങ്കില്‍ ലിറ്ററിന് 100 കടക്കുമെന്നാണ് വിലയിരുത്തല്‍.
ടാറ്റയുടെ തന്നെ പിക്‌സലിന്റെ നവീകരിച്ച പതിപ്പായാണ് മെഗാപിക്‌സല്‍ അവതരിപ്പിക്കുന്നത്. പിക്‌സലിലെ സുന്ദരി ശ്രീത്വം വിടാതെ മെഗാപിക്‌സലിലും കാമിനിയായ പ്രണയിനിയായി ചേക്കേറിയിരിക്കുന്നു. അനായാസം പാര്‍ക്കുചെയ്യാവുന്ന രൂപകല്‍പന, നാലു ചക്രങ്ങളും ഇരുവശത്തേക്കും തിരിക്കാവുന്ന സംവിധാനവും ഒരുക്കിവെച്ചിരിക്കുന്നു. സാങ്കേതികവിദ്യ എങ്ങനെ പ്രായോഗികമായി ഉപയോഗിക്കാമെന്നതും കാത്തിരിന്നു കാണേണ്ടിയിരിക്കുന്നു. മുന്നിലേക്കും പിന്നിലേക്കും നീക്കാവുന്ന സ്ലൈഡിംങ് ഡോറുകളാണ് കാറിലുള്ളത്. സി പില്ലര്‍ ഇല്ലാത്ത വിശാലമായ സ്ലൈഡിംങ്‌ഡോറുകള്‍ ആയതുകൊണ്ട് പുറത്തേക്കിറങ്ങാനും അകം കയറാനും യാത്രക്കാരനു സുഖമായിരിക്കും.
ഉപഭോക്താവിന് റണ്ണിംഗ് കോസ്റ്റ് കുറഞ്ഞ സാങ്കേതികവിദ്യ പ്രഖ്യാപിച്ചതിലൂടെ ജനം ടാറ്റയെ ഉറ്റു നോക്കുകയാണ്. വാഹനത്തിന്റെ വിലയും മറ്റും കമ്പന്ി പുറത്തു വ്ിട്ടിട്ടില്ല. മൂന്ന് വര്‍ഷത്തിനുള്ളില്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മാണ് തുടങ്ങുമെന്നാണ്, ടാറ്റയുടെ പ്രഖ്യാപനം. അവിശ്വസനീയ ഈഅല്‍ഭുതത്തെ നമുക്ക് വിശ്വാസത്തിലെടുക്കാം, ടാറ്റയല്ലേ?

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!