ഇനി ഞാന്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ല; ആര്യാടന്‍

തിരു: ഇനി ഞാന്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലെ മല്‍സരമായിരുന്നു തന്റെ അവസാന തെരഞ്ഞെടുപ്പുമല്‍സരമെന്ന് ആര്യാടന്‍ പറഞ്ഞു.

 

1977 മുതല്‍ നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്ന് എട്ടുതവണ കേരളനിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് ആര്യാടന്‍.

 

നെയ്യാറ്റിന്‍കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് കഴിഞ്ഞതവണത്തെക്കാള്‍ വോട്ട് വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ലഭിക്കുമെന്നും ആര്യാടന്‍ കൂട്ടിച്ചേര്‍ത്തു.

 

Share news
error: Content is protected !!
Scroll to Top