തിരൂര്‍: ആഭ്യന്തര മന്ത്രിക്ക് നേരെയുള്ള ഇടത് യുവജന സംഘടനകളുടെ പ്രതിഷേധം ശക്തമാകുന്നു. തിരൂരില്‍ ഇന്ന് ഫയര്‍ ആന്റ് റസ്‌ക്യൂ സ്റ്റേഷന്റെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി തിരുവഞ്ചൂരിനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയും വാഹനത്തിന് നേരെ ചെരിപ്പേറ് നടത്തുകയും ചെയ്്തു. പ്രതിഷേധക്കാരെ പോലീസ് തടഞ്ഞുനിര്‍ത്തി മന്ത്രിക്ക് വഴിയൊരുക്കുകയായിരുന്നു.
സിറ്റി ജംങ്ഷന് സമീപത്ത് ചിതറിനിന്നിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മന്ത്രിയുടെ വാഹനം കണ്ടതോടെ ഓടിയെത്തി പ്രതിഷേധിക്കുകയായിരുന്നു. സമരത്തിന് ഡിവൈഎഫ്‌ഐ നേതാക്കളായ ഫിറോസ്, ജിഷി എന്നിവര്‍ നേതൃത്വം നല്‍കി.
തുടര്‍ന്ന് ഫയര്‍സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിച്ച തിരുവഞ്ചൂര്‍ സമരത്തെ കണക്കറ്റ് പരിഹസിച്ചു. വാക്കുകള്‍ക്കിടയിലൂടെ മന്ത്രി പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നേരെ രൂക്ഷമായ വിമര്‍ശനം നടത്തി.




