പരപ്പനങ്ങാടി ടോള്‍: എസ്ഡിപിഐ മാര്‍ച്ചില്‍ സംഘര്‍ഷം;30 പേര്‍ക്കെതിരെ കേസ്

പരപ്പനങ്ങാടി: പരപ്പനങ്ങാടി ടോള്‍ വിരുദ്ധ സമരത്തിന്റെ 26-ാം ദിവസമായ ഇന്ന് ജനകീയ സമരത്തിന് അഭിവാദ്യമര്‍പ്പിക്കാനെത്തിയ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ടോള്‍ ബൂത്തിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രവര്‍ത്തകര്‍ ബൂത്തിന്റെ ഫൈബര്‍ കാലുകളും കസേരകളും വലിച്ചെറിഞ്ഞു. ടോള്‍പിരിവുകാര്‍ ഭയന്ന് ഓടിപോടതിനെ തുടര്‍ന്ന് ടോള്‍ പിരിവ് മണിക്കൂറുകളോളം നിര്‍ത്തിവെച്ചു. സംഭവസ്ഥലത്തേക്ക് കൂടുതല്‍ പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.

സമരത്തില്‍ പങ്കെടുത്ത മുപ്പതോളം എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകകള്‍ ചേര്‍ത്ത് കേസെടുത്തു.

Share news
error: Content is protected !!
Scroll to Top