താനൂര്‍: സോളാര്‍തട്ടിപ്പ് കേസില്‍ കുറ്റാരോപിതനായ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ തെരഞ്ഞെടുത്ത സര്‍ക്കാര്‍ ഓഫീസുകളിലേക്ക് എല്‍ഡിഎഫ് നടത്തിയ മാര്‍ച്ചില്‍ താനൂരില്‍ സംഘര്‍ഷം. ഇന്നു രാവിലെ സബ് രജിസ്ട്രാര്‍ ഓഫീസിലേക്ക് നടന്ന മാര്‍ച്ച് പോലീസ് തടഞ്ഞതോടെയാണ് നേരിയതോതില്‍ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ ചില പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
മാര്‍ച്ച് പി ശ്രീരമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫ് പ്രവര്‍ത്തകരായ ഇ. ജയന്‍, എ പി സ്ുബ്രഹ്മണ്യന്‍, മേപുറത്ത് ഹംസു എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക





