താലൂക്കാശുപത്രിയില്‍ ചികിത്സക്കെത്തിയ കുട്ടിയെ നായ കടിച്ചു.

ചെമ്മാട് : തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ ചികില്‍സക്കെത്തിയ 13 വയസ്സുകാരന് ആശുപത്രി കോമ്പോണ്ടില്‍ വെച്ച് തെരുവുനായിക്കളുടെ കടിയേറ്റു. പന്താരങ്ങാടി പുള്ളാടന്‍ അബ്ദുള്‍ സമദിന്റെ മകനായ റാഷിദിനാണ് ഇന്ന് രാവിലെ നായയുടെ കടിയേറ്റത്. കുട്ടിക്ക് ആശുപത്രിയില്‍ നിന്നുതന്നെ ചികില്‍സ നല്‍കി.

ആശുപത്രിയുടെ കോമ്പോണ്ടിനകം തെരുവുനായിക്കളുടെ വിളനിലമായി മാറിയിരിക്കുകയാണ്. ഇവിടമാകെ കാടുമൂടിക്കിടക്കുന്നതും ഭക്ഷണ സാധനങ്ങള്‍ പലയിടങ്ങളിലും നിക്ഷേപിക്കുന്നതുമാണ് ഇതിന് പ്രധാന കാരണം. കോമ്പോണ്ടിനകത്ത് ആശുപത്ര മാലിന്യമടക്കം അശ്രദ്ധമായി നിക്ഷേപിക്കുന്നു എന്ന ആക്ഷേപവും പരക്കെയുണ്ട്.

Share news
error: Content is protected !!
Scroll to Top