Section

malabari-logo-mobile

താനൂര്‍ വാഹനാപകടം നരഹത്യക്ക് കേസെടുക്കും ; ഋഷിരാജ് സിങ്

HIGHLIGHTS : താനൂര്‍:: താനൂര്‍ മുക്കോലയില്‍ എട്ടു പേരുടെ ജീവനെടുത്ത എടിഎ ബസ് ഡ്രൈവര്‍ക്കെതിരെ

താനൂര്‍::  താനൂര്‍ മുക്കോലയില്‍ എട്ടു പേരുടെ ജീവനെടുത്ത എടിഎ ബസ് ഡ്രൈവര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കുമെന്ന് ട്രാന്‍സ് പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ്‌സിങ് പറഞ്ഞു. ഡ്രൈറുടെ ലൈസന്‍സും ബസ്സിന്റെ പെര്‍മിറ്റും റദ്ധാക്കിയതായും വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കുന്നതിന് റഡാര്‍ സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ അമിത വേഗത ശ്രദ്ധയില്‍ പെട്ടാല്‍ 9048044411 എന്ന നമ്പറില്‍ അറിയിക്കണമെന്നും ഋഷിരാജ്‌സിങ് പറഞ്ഞു.

ഇന്നലെ വൈകീട്ട് അപകടം നടന്ന താനൂരിലെ മുക്കോലയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

sameeksha-malabarinews

സംഭവ സ്ഥലം സന്ദര്‍ശിച്ച ഉത്തരമേഖല ഐജി ഗോപി നാഥ് അനേ്വഷണ ചുമതല എസ്പിക്ക് കൈമാറിയതായി അറിയിച്ചു.

സി മമ്മൂട്ടി എംഎല്‍എ, അബ്ദുറഹ്മാന്‍ രണ്ടത്താണി എംഎല്‍എ, തിരൂര്‍ ഡിവൈഎസ്പി കെ സെയ്താലി, സിഐ മാരായ റാഫി, മുനീര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

 

ഫോട്ടോസ്: ഷൈന്‍ താനൂര്‍, ഇല്ല്യാസ്

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!