Section

malabari-logo-mobile

താനൂരിലെ കോടികളുടെ നിക്ഷേപ തട്ടിപ്പ്; യുവാവിനെ അറസ്റ്റ് ചെയ്തു

HIGHLIGHTS : താനൂര്‍: തീരദേശത്ത് കോടികളുടെ നിക്ഷേപ തട്ടിപ്പ്

താനൂര്‍: തീരദേശത്ത് കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. താനൂര്‍ എളാരം കടപ്പുറം സ്വദേശി കുറ്റിക്കാടന്‍ വീട്ടില്‍ ഹനീഫയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

സ്വര്‍ണം ഈട് വാങ്ങി പലിശ രഹിത വായ്പ നല്‍കിയും കച്ചവടത്തിന്റെ ലാഭവിഹിതം നല്‍കാമെന്ന് പ്രലോഭിപ്പിച്ചുമാണ് പ്രതി കോടികളുടെ വെട്ടിപ്പ് നടത്തിയത്. മത്സ്യതൊഴിലാളികളടക്കം നൂറിലധികം പേര്‍ വെട്ടിപ്പിനിരയായിട്ടുണ്ട്. ഈട് വാങ്ങിയ സ്വര്‍ണം താനൂരിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ വന്‍തുക കൈവശപ്പെടുത്തി പണയം വെച്ചത് പോലീസ് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
സംഭവം പുറത്തായതോടെ പ്രതി ഒളിവിലായിരുന്നു. തുടര്‍ന്ന് വലിയതോതില്‍ താനൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതികള്‍ എത്തുകയായിരുന്നു. അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് 31 കേസുകള്‍ താനൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസുകള്‍ ഇനിയും രജിസ്റ്റര്‍ ചെയ്യാനുള്ള നടപടിക്രമങ്ങള്‍ നടക്കുന്നുണ്ട്. തിരൂര്‍ ഡി വൈ എസ് പിയുടെ കീഴില്‍ വരുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ വിദഗ്ദമായി പിടികൂടിയത്. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തു വരികയായിരുന്നു.

sameeksha-malabarinews

പ്രതിയെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി. 15 ദിവസത്തേക്ക് റിമാന്റ് ചെയ്ത ഇയാളെ തിരൂര്‍ ജയിലിലേക്ക് അയച്ചു. തുടരന്വേഷണത്തിന്റെ ഭാഗമായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!