Section

malabari-logo-mobile

തഹ്രിര്‍ സ്ക്വയറില്‍…..

HIGHLIGHTS : എല്ലാവരുടെയും എതിര്‍പ്പുകളെ അവഗണിച്ച് ഞാന്‍ ഇന്നു തഹ്രിര്‍ സ്ക്വയറില്‍ പോയി ....പോകുന്നത് അപകടമാണെന്ന് എന്റെ കൂടെ ഉള്ള ഈജിപ്ത് കാരനായ ഹെന്‍രി പറഞ്ഞ...

എല്ലാവരുടെയും എതിര്‍പ്പുകളെ അവഗണിച്ച് ഞാന്‍ ഇന്നു തഹ്രിര്‍ സ്ക്വയറില്‍ പോയി ….പോകുന്നത് അപകടമാണെന്ന് എന്റെ കൂടെയുള്ള ഈജിപ്ത് കാരനായ ഹെന്‍രി പറഞ്ഞിരുന്നു .എന്നാല്‍ റിസ്ക്‌ ഞാന്‍ ഏറ്റെടുത്തോളം എന്ന വാക്കില്‍ എന്നേം കൂട്ടി അവിടെ പോയി ….

കുറേ ദൂരത്തു വച്ച് തന്നെ ചെറുപ്പക്കാരായ ഒരു കുട്ടം പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഞങ്ങളെ തടഞ്ഞു ..,അവര്‍ പോലീസുകരെപോലെ ശരീരം പരിശോദിച്ചു …. ഹെന്‍രി യോട് ഈജിപ്തിന്‍റെ ഐഡി കാര്‍ഡ്‌ കാണിക്കാന്‍ പറഞ്ഞു ,കാണിച്ചു ..പിന്നെ എന്നോടായി ചോദ്യങ്ങള്‍ …ഞാന്‍ ബാഗില്‍വച്ച പാസ്പോര്‍ട്ട്‌ എടുക്കാന്‍ തുടങ്ങുമ്പോള്‍ ഏതു രാജ്യമാണെന്ന് ചോദിച്ചു …ഞാന്‍ പറഞ്ഞു ഇന്ത്യ ….ഇന്ത്യ എന്ന് കേട്ടപ്പോള്‍ അവന്‍ എന്‍റെ പാസ്പോര്‍ട്ട്‌ നോക്കിയില്ല …അവന്‍ പറഞ്ഞു ഇന്ത്യക്കാരെ ഞങ്ങള്‍ക്ക് ഇഷ്ടമാണ്….ഗാന്ധിജിയെ ഞങ്ങള്‍ ബഹുമാനിക്കുന്നു ….അവരില്‍ കുറച്ചുപേര്‍ ഞങ്ങള്‍ക്കൊപ്പം സ്ക്വയറിലേക്ക്‌ നടന്നു …അമിതാബ് ബച്ചനോടുള്ള ആരാധനയും അവര്‍ മറച്ചുവച്ചില്ല ….കൂട്ടത്തില്‍ എനിക്ക് അവിടെ വരാന്‍ ഉണ്ടായ പേടിയെ കുറിച്ചും സൂചിപ്പിച്ചു …കൂടെ ഉണ്ടായിരുന്ന ഒരാള്‍ പറഞ്ഞു “നിങ്ങള്‍ ഒരു ഇന്ത്യ കാരനാണ് നിങ്ങളെ ഇവിടെ ആരും ഒന്നും ചെയ്യില്ല …ഇന്ത്യ ഞങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട രാജ്യമാണ് …ഞങ്ങള്‍ സമരക്കാര്‍ താമസിക്കുന്ന ടെന്റുകള്‍ക്ക് അടുതെത്തി …പലരോടും സംസാരിച്ചു ….വെടിവെപ്പില്‍ കാല് നഷ്ടപെട്ട മുഹമ്മദിനെ ആ സമരപന്തലില്‍ കണ്ടു ..അവിടെ നാളെ നടക്കുന്ന സമരത്തിനായി ബാനറുകള്‍ ഒരുക്കുന്ന ഒരു കുട്ടം കുട്ടികളെ അവിടെ കണ്ടു …ബാനറില്‍ എന്തെങ്കിലുമൊക്കെ എഴുതാന്‍ അവര്‍ എന്നെയും ക്ഷണിച്ചു ….ഞാന്‍ അവര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ട് എഴുതി ….’ഒരു നല്ല ജനാധിപത്യ രാജ്യമായി ഈജിപ്ത് മാറട്ടെ’ എന്ന് ഞാന്‍ ആശംസിച്ചു …സ്വതന്ത്രത്തിനു വേണ്ടിയുള്ള അവരുടെ പോരാട്ടത്തെ ഒരു ശക്തിക്കും തകര്‍ക്കാന്‍ കഴിയതിരിക്കട്ടെ എന്ന് ആശംസിച്ചു ….

sameeksha-malabarinews

ഈ സമയത്ത് ഒരു വയസായ സ്ത്രീ യുമായി ഒരാള്‍ എന്തോ അറബിയില്‍ പറയുന്നത് കേട്ടു …ആ സ്ത്രീ എന്‍റെ അടുത്ത് വന്നു തലയില്‍ ചുംബിച്ചു ….ആ കണ്ണില്‍ നിന്നും എന്‍റെ മുഖത്തേക്ക് അടര്‍ന്നു വീണ കണ്ണുനീര്‍ തുള്ളിക്ക് ആ അന്തരീക്ഷത്തിലെ ചൂടിനേക്കാള്‍ ചൂടുണ്ടായിരുന്നു …..ആ സ്ത്രീ 2011 ജനുവരി 25നു നടന്ന സമരത്തില്‍ മകന്‍ നഷ്ടപെട്ട ഒരു അമ്മയായിരുന്നു …. ….

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!