Section

malabari-logo-mobile

ജ്ഞാനപീഠ പുരസ്ക്കാരം കൃഷ്ണ സോബ്തിക്ക്

HIGHLIGHTS : ന്യൂഡല്‍ഹി : 2017 ലെ ജ്ഞാനപീഠ പുരസ്ക്കാരം ഹിന്ദി എഴുത്തുകാരി കൃഷ്ണ സോബ്തിക്ക്. സാഹിത്യ ലോകത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്ക്കാരം.

ന്യൂഡല്‍ഹി : 2017 ലെ ജ്ഞാനപീഠ പുരസ്ക്കാരം ഹിന്ദി എഴുത്തുകാരി കൃഷ്ണ സോബ്തിക്ക്. സാഹിത്യ ലോകത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്ക്കാരം.

ഹിന്ദിയില്‍ നിരവധി നോവലുകളും ഉപന്യാസങ്ങളും എഴുതിയിട്ടുണ്ട്.2015 സപ്തംബര്‍ 28 ന് ഉത്തര്‍പ്രദേശിലെ  ദാദ്രിയില്‍ പശുവിനെ മോഷ്ടിച്ച് കൊലപ്പെടുത്തിയെന്നാരോപിച്ച് മദ്ധ്യവയസ്കനായ മുഹമ്മദ് അഖ്ലാക്കിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിനോട് സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രകടിപ്പിച്ച നിഷ്ക്രിയത്വത്തില്‍ പ്രതിഷേധിച്ച് അക്കാദമി അവാര്‍ഡുകള്‍ കൃഷ്ണ സോബ്തി തിരികെ നല്‍കിയിരുന്നു.  2010 ല്‍ സര്‍ക്കാര്‍ പത്മഭൂഷണ്‍ അവാര്‍ഡ് നല്‍കിയിരുന്നുവെങ്കില്‍ അവര്‍ നിരസിക്കുകയായിരുന്നു.

sameeksha-malabarinews

1980 ല്‍ സിന്ദഗിനാമ എന്ന കൃതിക്കാണ് സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്.  1996 ല്‍ അക്കാദമിയുടെ ഏറ്റവും ഉന്നത പുരസ്ക്കാരമായ സാഹിത്യ അക്കാദമി ഫെലോഷിപ്പിനും അര്‍ഹയായിട്ടുണ്ട്. 92 വയസാണ്. ഇപ്പോള്‍ പാകിസ്ഥാനിലുള്ള ഗുജറാത്തിലാണ് ജനനം. 1981 ല്‍ ശിരോമണി അവാര്‍ഡ്, 1982 ലെ ഹിന്ദി അക്കാദമി അവാര്‍ഡ്, ഹിന്ദി അക്കാദമി ശാലക അവാര്‍ഡ് എന്നീ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!