Section

malabari-logo-mobile

ജെ.എന്‍.യു പ്രവേശനത്തിന് മാര്‍ച്ച് 21 വരെ അപേക്ഷിക്കാം.

HIGHLIGHTS : ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയുടെ (ജെ.എന്‍.യു) ബിരുദാനന്തര ബിരുദകോഴ്‌സുകളിലേക്കും എംഫില്‍, പിഎച്ച്ഡി

ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയുടെ (ജെ.എന്‍.യു) ബിരുദാനന്തര ബിരുദകോഴ്‌സുകളിലേക്കും എംഫില്‍, പിഎച്ച്ഡി കോഴ്‌സുകളിലേക്കുമുള്ള പ്രവേശനപരീക്ഷ മെയ് 22 മുതല്‍ 25 വരെ നടത്തും.
തിരുവനന്തപുരം, കോഴിക്കോട്, കോയമ്പത്തൂര്‍, ചെന്നൈ, ബംഗ്ലൂരു, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ പരീക്ഷാ കേന്ദ്രമുണ്ട്.
ഓണ്‍ലൈനായി അപേക്ഷിക്കാന്‍ മാര്‍ച്ച് 21 വരെ സൗകര്യമുണ്ടായിരിക്കും. കണ്‍ഫര്‍മേഷന്‍ പേജിന്റെ പ്രിന്റൗട്ട് മാര്‍ച്ച് 28 വരെ സ്വീകരിക്കും.
പ്രവേശനപരീക്ഷയ്ക്കുള്ള അപേക്ഷാഫോറം തപാലില്‍ ലഭിക്കാന്‍ ജവഹര്‍ലാല്‍ നെഹ്്‌റു യൂണിവേഴ്‌സിറ്റിയുടെ പേരില്‍ ന്യൂഡല്‍ഹിയില്‍ മാറാവുന്ന 300 രൂപയുടെ ക്രോസ് ചെയ്ത ബാങ്ക് ഡ്രാഫ്റ്റ്, സ്വന്തം വിലാസമെഴുതി സ്റ്റാമ്പൊട്ടിക്കാത്ത 30-25 സെ.മീ കവര്‍ എന്നിവ സഹിതംThe  Section Officer (Admissions) ,Room No 28, Administrative Block, Jawaharlal Nehru University, New Delhi-110067  എന്ന വിലാസത്തില്‍ ആവശ്യപ്പെടണം. കത്തിനുള്ളിലും പുറത്തും Request for Application Form for Admission to category A courses എന്നെഴുതണം. മാര്‍ച്ച് അഞ്ച് വരെ തപാല്‍ വഴി അപേക്ഷാഫോറം ആവശ്യപ്പെടുന്നവര്‍ക്ക് ലഭിക്കും. പൂരിപ്പിച്ച അപേക്ഷ മാര്‍ച്ച് 21 വരെ സ്വീകരിക്കും. കൂടുതല്‍ വിവരം www.jnu.ac.in  or  www.jnuonline.in.  എന്നീ വെബ്‌സൈറ്റുകളില്‍

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!