ജിദ്ദയില്‍ പരപ്പനങ്ങാടി സ്വദേശി വാഹനാപകടത്തില്‍ മരിച്ചു.

പരപ്പനങ്ങാടി: സഊദി അറേബ്യയിലെ ജിദ്ദയിലുണ്ടായ വാഹനാപകടത്തില്‍ പരപ്പനങ്ങാടി സ്വദേശിയായ യുവാവ് മരിച്ചു. നെടുവയിലെ കിഴക്കിനിയകത്ത് അബ്ദു റഹിം എന്ന കുഞ്ഞാപ്പുട്ടിയുടെ മകന്‍ മൂഹമ്മദ് ജെയ്‌സല്‍ നഹ(27) ആണ് മരണപ്പെട്ടത്.

ജെയ്‌സല്‍ സഞ്ചരിച്ചിരുന്ന കാര്‍ ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 ഓടെയാണ് അപകടമുണ്ടായത്.  അപകട സമയത്ത് കാറിലുണ്ടായ സഹയാത്രകനായ മലയാളി യുവാവ് നിസാര പിരിക്കുകളോടെ രക്ഷപ്പെട്ടു.

മാതാവ് : ജമീല. ഭാര്യ:റുമാന. മകന്‍: ഇസില്‍ മുഹമ്മദ് നഹ. സഹോദരന്‍: മുഹമ്മദ് ഫാസില്‍.

Share news
error: Content is protected !!
Scroll to Top